ലോകത്തെ ആദ്യ ആഗോള പൗരസഭയില്‍ പൊന്നാനിയിലെ ജനങ്ങളും
പൊന്നാനി : പൊന്നാനിയിലെ ജനങ്ങള്‍ ഭൂമിയുടെ ഭാവിക്കായി ലോകനേതാക്കള്‍ക്ക് വഴി കാട്ടാന്‍ സജ്ജരായി. പൊന്നാനിയിലെ വിവിധ ഉപജീവന മാര്‍ഗങ്ങളിലേര്‍പ്പെടുന്ന സാധാരണ ജനങ്ങളുടെ ശബ്ദവും കാലാവസ്ഥ-പാരിസ്ഥിതിക പ്രതിസന്ധികളോട് എങ്ങിനെ പ്രതികരിക്കണമെന്നതില്‍ ലോകനേതാക്കളെ നയിക്കാനായി രൂപപ്പെട്ട ലോകത്തിലെ ആദ്യ ആഗോള പൗരസഭയുടെ(ഗ്ലോബല്‍ സിറ്റിസണ്‍ അസംബ്ലി) ഭാഗമായി. അസംബ്ലിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി ഇഴുവത്തിരുത്തിയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കമ്യൂണിറ്റി അസംബ്ലിയില്‍ 25 അംഗങ്ങള്‍ പങ്കെടുത്തു. മാനവികതയ്ക്ക് എങ്ങിനെ ഏറ്റവും നീതിയുക്തവും ഫലപ്രദവുമായ രീതിയില്‍ കാലാവസ്ഥ-പാരസ്ഥിതിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യാമെന്നതായിരുന്നു കമ്യൂണിറ്റി അസംബ്ലിയിലെ ചര്‍ച്ച. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നത് സ്ത്രീകളിലായതുകൊണ്ട് തന്നെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളു...