Tag: GOLD RATE

സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും റെക്കോര്‍ഡ് വില ; 70,000 കടന്നു
Business

സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും റെക്കോര്‍ഡ് വില ; 70,000 കടന്നു

സ്വര്‍ണത്തിന് കേരളത്തില്‍ ചരിത്രത്തിലെ എക്കാലത്തെയും റെക്കോര്‍ഡ് വിലയാണ് ഇന്ന്. സ്വര്‍ണത്തിന് പവന് 70,000 കടന്നു. 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച 69,960 രൂപയായിരുന്ന സ്വര്‍ണവില. 4 ദിവസത്തിനിടെ 4360 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 8770 രൂപയാണു വില. വെള്ളിയാഴ്ച 8745 രൂപയായിരുന്നു. ഒരു പവന്‍ ആഭരണത്തിനു പണിക്കൂലിയും നികുതികളും ഉള്‍പ്പെടെ 76,000 രൂപയോളമാകും. പണിക്കൂലി അനുസരിച്ചു തുകയില്‍ വ്യത്യാസമുണ്ടാകും. 2025ല്‍ വന്‍വര്‍ദ്ധനയാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതിനകം പവന് 13,280 രൂപ കൂടി. ഗ്രാമിനാകട്ടെ 1,660 രൂപയും. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 4,360 രൂപയാണ് വര്‍ദ്ധിച്ചത്. 4 ദിവസത്തിനിടെ 4360 രൂപയുടെ വര്‍ധന. ബുധനാഴ്ച 520 രൂപ, വ്യാഴാഴ്ച 2160, വെള്ളിയാഴ്ച 1480, ഇന്നലെ 200 രൂപ എന്ന ക്രമത്തിലായിരുന്നു വര്‍ധന. ചരിത്രത്തിലാദ്യമായി ഒറ്റ...
Kerala

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണ്ണ വില ; തൊട്ടാല്‍ പൊള്ളും ; ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലേക്കെത്തി നില്‍ക്കുകയാണ് സ്വര്‍ണം. ഇന്ന് 1480 രൂപ പവന് വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 69,000 രൂപ കടന്നു. 70,000 രൂപയില്‍ നിന്ന് വെറും 40 രൂപയുടെ അകലമേയുള്ളൂ എന്നതും ശ്രദ്ധേയം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇന്നലെ കുറിച്ച ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമെന്ന റെക്കോര്‍ഡ് ഇനി മറക്കാം. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് 520 രൂപയും ഉയര്‍ന്നു....
error: Content is protected !!