Tag: gold smuggling case

താനൂര്‍ സ്വര്‍ണക്കടത്ത് : യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വേങ്ങര ഊരകം സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍
Local news, Other

താനൂര്‍ സ്വര്‍ണക്കടത്ത് : യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വേങ്ങര ഊരകം സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

താനൂര്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് യുവാവിന്റെ തലയിലൂടെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശിയായ സൈതലവി മകന്‍ സാദിഖ് അലി(26) താനൂര്‍ താനാളൂര്‍ സ്വദേശി നമ്പരുകുട്ടി മകന്‍ വിപിന്‍ റാം (30)എന്നിവരെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. ഇടുക്കി തങ്കമണിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ മൂചിക്കല്‍ പാലത്തിനടിയില്‍ വെച്ച് നിറമരുതൂര്‍ ആലിന്‍ചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെ മൂന്നംഘസംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൈവശമുണ്ടായിരുന്ന ഡീസല്‍ തലയിലൊഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. താനൂര്‍ ഡി വൈ എസ് പി ബെന്നി വി.വി,സി ഐ വിജയരാജന്‍ വി, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കര...
error: Content is protected !!