Tag: Golden visa

പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മലയാളി ദമ്പതികള്‍
Other

പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മലയാളി ദമ്പതികള്‍

തിരൂരങ്ങാടി: സമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച ആദ്യ ദമ്പതികള്‍ മലപ്പുറത്ത് നിന്നുള്ള അബ്ദുല്‍ സലാം, ഫൈറൂസ് ദമ്പതികള്‍. മലപ്പുറം കൊളത്തൂര്‍ സ്വദേശി അബ്ദുല്‍ സലാം പള്ളിത്തൊടിയും പാണക്കാട് സ്വദേശിനീ ഫൈറൂസ് നന്നമ്പറ്റയുമാണ് ഈ അപൂര്‍വ്വ ഭാഗ്യം സിദ്ദിച്ച ദമ്പതികള്‍. 12 വര്‍ഷമായി ഷാര്‍ജയില്‍ സ്ഥിര താമസക്കാരായ ഇവരുടെ യു എ ഇ റെഡ് ക്രെസെന്റ് വോളന്റീയര്‍ ആയി നിസ്വാര്‍ത്ഥമായ സേവനം മുന്‍ നിര്‍ത്തിയും പ്രത്യേകിച്ചു കോവിഡ് കാലത്തെ നിര്‍ഭയമായ ഇടപെടലുകള്‍ കണക്കിലെടുത്തുമാണ് യു എ ഇ സര്‍ക്കാര്‍ ഈ അംഗീകാരത്തിനായി ഇവരെ തിരഞ്ഞെടുത്തത്. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും അഭിനന്ദന പ്രാവാഹം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന ഫൈറൂസ് കലാ രംഗത്ത് മികവ് തെളിയിച്ച പ്രതിഭയും തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍ നിന്നു ചരിത്രത്തില്‍ ബിരുദവ...
Gulf

യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ ഒക്ടോബർ മൂന്നു മുതല്‍ പ്രാബല്യത്തില്‍; നടപടികള്‍ എളുപ്പമാകുന്നു

അബുദാബി: യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അതിനാല്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംപുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വിസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും...
error: Content is protected !!