കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേത് :മുഖ്യമന്ത്രി
കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാര്‍ഷിക സംസ്‌കൃതി സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. കാര്‍ഷിക ഉത്പാദനത്തിനും അതിന്റെ വളര്‍ച്ചയ്ക്കും അങ്ങേയറ്റത്തെ പ്രധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മില്ലറ്റ് കൃഷി വ്യാപിപ്പിക്കാന്‍ ബജറ്റില്‍ പ്രത്യേക വിഹിതം വകയിരുത്തിയിട്ടുണ്ട്. നാളികേര കര്‍ഷകര്‍ക്കായി 34 കോടി വകയിരുത്തി. റബറിന്റെ വില സ്ഥിരത ഉറപ്പ് വരുത്താന്‍ 600 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂല്യവര്‍ധന മേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടെയും സേവന മേഖലയിലെ 200 യന്ത്രവല്‍കൃത കൃഷിക്കൂട്ടങ്ങളുടെയും സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
കൃഷി മന്ത്രി പി. പ്രസ...