ആഹ്ലാദമായി കാലിക്കറ്റിന്റെ ഗ്രാജ്വേഷന്‍ സെറിമണി : ജീവിതവിജയത്തിന് സഹകരണം അനിവാര്യമെന്ന് ഡോ. പി. രവീന്ദ്രന്‍
സ്‌നേഹത്തോടെയും സഹകരണത്തോടെയും സമൂഹത്തില്‍ ഇടപെടാനും അതുവഴി ജീവിതവിജയം നേടാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മിതബുദ്ധിയുടെയും സമൂഹമാധ്യമങ്ങളുടെയും കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സഹകരിക്കാന്‍ കഴിയും. എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന വികസിത മനോഭാവമുള്ള വ്യക്തികളായിരുന്നാല്‍ മാത്രമേ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ബിരുദഫലം പ്രഖ്യാപിച്ച് രണ്ടരമാസത്തിനകം ഒറിജനല്‍ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് കൈപ്പറ്റാനായതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ഥികള്‍. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണിയില്‍ മലപ...