മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു, വിശ്വാസ വഞ്ചനയാണ് നടത്തിയത് ; ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയിലെത്തിച്ച സമയം മുതല്‍ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. പ്രതിക്കെതിരെ 48 സാഹചര്യ തെളിവുകളാണ് ഉള്ളത്. സമര്‍ത്ഥമായ ക്രൂരകൃത്യം എന്നും കോടതി നിരീക്ഷിച്ചു. പ്രതികളോട് 259 ചോദ്യങ്ങളാണ് ചോദിച്ചത്. കേസില്‍ 57 സാക്ഷികളെ വിസ്തരിച്ചു. 556 പേജുള്ള വിധി പകര്‍പ്പാണ് കേസില്‍ വായിച്ചത്. കേസില്‍ ഒന്നാംപ്രതിയയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്...