പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജി.എസ്.ടി കോഴ്സുമായി ജില്ലാപഞ്ചായത്ത്
ജില്ലയിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ജി.എസ്.ടി കോഴ്സ് സൗജന്യമായി ലഭ്യമാക്കുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഐ.സി.എ.ഐയുമായി ധാരണാപത്രം ഒപ്പു വെച്ച് നേരിട്ട് കോഴ്സ് നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ഖ്യാതിയും നേട്ടവും ഇതിലൂടെ മലപ്പുറത്തിന് സ്വന്തം. ഐ.സി.എ.ഐയുടെ ജില്ലാ സപ്പോര്‍ട്ട് സെന്ററായ ഐ.സി.എം.എസ് സി.എ/ സി.എം.എ കോളജാണ് ബൃഹത്തായ ഈ പദ്ധതി ജില്ലാ പഞ്ചായത്തിന് പ്രാവര്‍ത്തികമാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്ലസ്ടു പഠനം കഴിയുന്നതിന് മുന്‍പ് തന്നെ ജി.എസ്.ടി കോഴ്സ് പഠിപ്പിച്ച് രാജ്യത്തെ ഏറ്റവും മികച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്ലസ്ടു കഴിയുന്നതോടെ ജി.എസ്.ടി, റിട്ടേര...