താനൂർ പുത്തൻതെരു സ്വദേശിയായ യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ദുബായ് : താനൂർ പുത്തൻ തെരു സ്വദേശിയായ യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. താനൂർപുത്തൻതെരു ദേവധാർ ഹൈസ്കൂളിന് പിറക് വശം വടക്കൻ നരിക്കോട്ടിൽ കുഞ്ഞുട്ടി ഹാജിയുടെ മകൻ മുഹമ്മദ് റിയാസ് (ബാവ) 47 ആണ് മരിച്ചത്. 2 ദിവസമായി വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന്
സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്.
തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq?mode=ems_copy_t
ഹൃദയാഘാതം ആയിരിക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. തിങ്കളാഴ്ച യാണ് മരിച്ചതായി കണ്ടെത്തിയത്. മുറി പൂട്ടിയ നിലയിൽ ആയതിനാൽ പോലീസ് സഹായത്തോടെയാണ് തുറന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 2 ദിവസം മുമ്പ് മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. മയ്യിത്ത് നടപടികൾക്ക് ശേഷം ഖബറടക്കും. മാതാവ് സൈനബ...