ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ചെന്നൈയില്‍ പിടിയില്‍
ചെന്നൈ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ചെന്നൈയിലെ വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. ഉത്തരേന്ത്യക്കാരിയായ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് ഹരിയാന പൊലീസും സൈബര്‍ ക്രൈം വിഭാഗവും നടത്തിയ നീക്കത്തിലൂടെ പിടിയിലായത്.
'മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍' എന്ന വ്യാജേനയാണ് യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നാലെ നിഷാം, ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി. ജനുവരി 31ന് ഹരിയാനയിലെ ഗുരുഗ്രാം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന്, ഗുരുഗ്രാം സൈബര്‍ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ്, ദുബായ് വഴി ഈജിപ്തിലേ...