സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ സർവ്വീസിലെ സ്ഥിരം ഉദ്യോഗസ്ഥരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 13 പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 15 മുതൽ സമർപ്പിക്കാം. 2025 നവംബർ 3- ആണ് അവസാന തിയ്യതി. അപേക്ഷയിൽ നിശ്ചിത യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്്‌ലോഡ് ചെയ്യണം. കേന്ദ്ര/കേരള സർക്കാർ സർവ്വീസിലുള്ള സീനിയർ ഓഫീസ്സർമാർ (ക്ലാസ്സ് എ.) അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർക്ക് 2026 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. അപേക്ഷകന് 50 വയസ്സ് കവിയരുത്. അംഗീകൃത യൂനിവേർസിറ്റിയിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാ...