Tag: Hajj welfare association

സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി.
Other

സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി.

മലപ്പുറം : കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കരി പ്പൂരിൽ സ്വീകരണം നൽകി.മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് കരിപ്പൂർ എയർപോർട്ടിൽ വെച്ച് നൽകിയ സ്വീകരണത്തിന് അസോസിയേഷൻ ഭാരവാഹികളായ പി.അബ്ദുൽ കരീം, പി.അബ്ദുറഹ്മാൻ എന്ന ഇണ്ണി, മംഗലം സൻഫാരി, മുജീബ് റഹ്മാൻ വടക്കേമണ്ണ, യു.അബ്ദുൽ റഊഫ്, അഷ്റഫ് മാസ്റ്റർ, കെ.മുഹമ്മദ് റാഫി , സിദ്ദീഖ് പുല്ലാര, ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ അശ്റഫ് അരയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു. ...
Other

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം : ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുന: പരിശോധിക്കണം.20 ശതമാനത്തിനു താഴെ മാത്രം ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ എംബാർക്കേഷൻ ലിസ്റ്റിലുള്ളത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ഹജ്ജ് ഹൗസും പുതുതായി നിർമ്മിച്ച വനിതാ ബ്ലോക്കും അടക്കം വിപുലമായ സൗകര്യങ്ങളാണ് കരിപ്പൂരിലുള്ളത്. ഇതേ സമയം കൊച്ചിയിൽ എല്ലാം താല്കാലികമായി ഏർപ്പെടുത്തേണ്ടതുണ്ട്. ഭീമമായ ചെലവ് സർക്കാർ വഹിക്കേണ്ടിവരും. 2002 മുതൽ ദിർഘകാലം കരിപ്പൂരിൽ നിന്നായിരുന്നു ഹജ്ജ് യാത്ര നടത്തിയിരുന്നത്.ഹജ്ജ് തീർത്ഥാടകരോടുള്ള മാനുഷിക പരിഗണന എങ്കിലും നൽകി ഈ വർഷം തന്നെ കരിപ്പൂര് എംബാർക്കേഷ...
error: Content is protected !!