Tag: Hajoor kacheri

ചെമ്മാട് <em>ഹജൂർ കച്ചേരി റോഡ് നന്നാക്കാൻ 10 ലക്ഷത്തിന് ഭരണാനുമതി</em>
Other

ചെമ്മാട് ഹജൂർ കച്ചേരി റോഡ് നന്നാക്കാൻ 10 ലക്ഷത്തിന് ഭരണാനുമതി

തിരൂരങ്ങാടി: ഹജൂർ കച്ചേരിയിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യൂസിയത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടിയായി. റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത വിധം അത്യധികം ശോചനീയാവസ്ഥയിലായിരുന്നു.പോലീസ് സ്റ്റേഷൻ, സബ്ട്രഷറി, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്കും മറ്റുമായി ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഉപയോഗിച്ചു വന്നിരുന്ന ഈ റോഡ് റിപ്പയർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ ഡിവിഷൻ കൗണ്സിലർ ആയ അഹമ്മദ് കുട്ടി കക്കടവത്ത് മരാമത്ത് വകുപ്പിന് പരാതി നനൽകിയിരുന്നു. തിരൂരങ്ങാടി നഗരസഭയോട് പുരാവസ്തു വകുപ്പ് മന്ത്രിയുടെ ഓഫിസ് തന്നെ നേരിട്ടു കത്തെഴുതിയിരുന്നു. എന്നാൽ റോഡ് നിലനിൽക്കുന്ന ഭൂമി റവന്യുവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളതിനാൽ ഈ റോഡിന് നഗരസഭയുടെ ഫണ്ട് വകയിരുത്താൻ കഴിയില്ലെന്ന് നഗരസഭ കഴിഞ്ഞ ദിവസം രേഖാമൂലം തുറമുഖ പുരാവസ്തു മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഡിവിഷൻ കൗണ്സിലർ അഹമ്മദ് കുട്ടി കക്കടവത്ത...
തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം മന്ത്രി നാടിന് സമർപ്പിച്ചു
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം മന്ത്രി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : ശാസ്ത്രീയ സംരക്ഷണപ്രവൃത്തികൾ പൂർത്തിയാക്കിയ തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു . പൈതൃകസംരക്ഷണം, അതു സംബന്ധമായ പഠന ഗവേഷണങ്ങൾ എന്നിവയ്ക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണ കൂടി അനിവാര്യമാണ്. തിരൂരങ്ങാടി ഹജൂർ കച്ചേരി സംരക്ഷിത സ്മാരകമാക്കുക എന്ന തിരൂരങ്ങാടിക്കാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ചരിത്രപരവും നിർമ്മാണപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരം പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ഇതേ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസ്, 1921 കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ എന്നിവയും പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. ജില്ലാ പൈതൃക മ്യൂസിയത്ത...
Other

തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരസമർപ്പണം ഇന്ന് 

തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം ഇന്ന് (മാർച്ച്‌ 27) മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഹജൂർ കച്ചേരി അങ്കണത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി മുഖ്യാതിഥിയാകും. കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനാവും. മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1921 പോരാട്ടത്തിന് തുടക്കം കുറിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഹജൂർ കച്ചേരി കെട്ടിടത്തിന് മുമ്പിൽ വെച്ചായിരുന്നു. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ല...
Other

ജില്ല പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഹജൂർ കച്ചേരി കെട്ടിടത്തിന്റെ സംരക്ഷിത പ്രവർത്ത നങ്ങളാണ് നടത്തുന്നത്. ഇത് ഒരു വർഷം കൊണ്ട് 90 % പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇനി ചുറ്റുമതിലിന്റെയും ടൈൽ പതിക്കുന്നതിന്റെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തി 3 ദിവസത്തിനുള്ളിൽ തുടങ്ങും. നേരത്തെ രൂപകൽപ്പന ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കെട്ടിടത്തിന്റെ പൗരണികതക്ക് യോജിച്ച തരത്തിൽ ചുറ്റുമതിൽ ആകർഷകമായ തരത്തിലുള്ളതാക്കി മാറ്റാൻ ഭേദഗതി വരുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ, അസിസ്റന്റ് എഞ്ചിനിയർമാർ എന്നിവർ ബുധനാഴ്ച ഹജൂർ കച്ചേരി സന്ദർശിച്ചിരുന്നു. https://youtu.be/Fw7KCwhhzRY മന്ത്രി അഹമ്മദ് ദേ...
Local news

പഴയ വാഹനങ്ങൾ നിരത്തി വെച്ചു, തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലേക്ക് വഴി മുടങ്ങി

തിരൂരങ്ങാടി സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴി തടസ്സ പ്പെടുത്തുന്ന രീതിയിൽ പഴയ വാഹനങ്ങൾ നിരത്തിനിർത്തിയതായി പരാതി. ഹജൂർ കച്ചേരി വളപ്പിൽ റവന്യു, പൊലീസ് വി ഭാഗങ്ങൾ വിവിധ കേസുകളിൽ പിടിച്ച ഏതാനും വാഹനങ്ങൾ നീക്കം ചെയ്യാൻ ബാക്കിയുണ്ടാ യിരുന്നു. ഈ വാഹനങ്ങളാണ് ഇപ്പോൾ താലൂക്ക് ആശുപത്രി റോഡിന് ചേർന്നുള്ള ഭാഗത്ത് നിരത്തി നിർത്തിയിരിക്കുന്നത്. ഇതി ലൂടെയാണ് സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴി.ഹജൂർ കച്ചേരി പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവൃത്തി കൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങൾ നീക്കി വെച്ചതാണെന്നാണ് ആരോപണം. സ്ഥലങ്ങൾ റജിസ്റ്റർ ചെയ്യാനും മറ്റും രോഗികളും വയോധികരുമടക്കം ഏറെപ്പേരാണ് എത്തുന്നത്. ഇവർക്ക് ഓഫീസിലേക്ക് കട ക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒരാൾക്ക് കഷ്ടിച്ചു കടക്കാൻ മതീമുള്ള സ്ഥലം മാത്രമാണ് ഒഴിച്ചിട്ടിട്ടുള്ളത്. ഇതിലൂടെ വേണം ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലേക്ക് വരുന്...
error: Content is protected !!