Tag: Hakeem faizi adrusseri

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്
Other

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് കേസ് എടുത്തത്. ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ ആണ് ഹക്കീം ഫൈസിക്കെതിരെ പരാതി നൽകാൻ സമസ്ത തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തകർക്കിടയിൽ കലാപത്തിന് ശ്രമിച്ചുവെന്ന് സമസ്ത പരാതിയിൽ പറയുന്നു. വ്യാജ പ്രചരണം നടത്തി, നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങൾ സമസ്ത പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഒന്നാം പ്രതിയായ ഉമ്മർകോയ ഫേസ് ബുക്കിലൂടെ നേതാക്കളെയും പണ്ഡിതന്മാരേയും പറ്റി സമസ്തയുടെ പേരിൽ വ്യാജ വാർത്തകൾ നൽകിയും രണ്ടാം പ്രതി ഹകീം ഫൈസി ഇതിനെ പ്രേരിപ്പിച്ചെന്നും മറ്റു പ്രതികൾ ലൈക്കും ഷെയറും ചെയ്തെന്...
Other

ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കി

സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമാ രൂപീകരിക്കും കോഴിക്കോട്: വാഫി വിവാദത്തിന് പിന്നാലെ സി ഐ സി ജനറൽ സെക്രട്ടറിയായ അബ്ദുൽ ഹകീം ഫൈസിയെ സമസ്തയിൽ നിന്നും പുറത്താക്കാൻ സമസ്ത മുശാവറ യോഗം തീരുമാനിച്ചു. സുന്നി ആദര്ശങ്ങൾക്കെതിരെ പ്രവർത്തിക്കുകയും സംഘടന വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തതിനാണ് പുറത്താക്കിയത് എന്നാണ് പറയുന്നത്. അതേ സമയം വാഫി കോഴ്സും അതിനോട് അനുബന്ധമായി ഉണ്ടായ വിവാദവുമാണ് നീക്കത്തിന് പിന്നിൽ എന്നാണ് ആരോപണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്‍കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയ യോഗം തീരുമാനിച്ചു.പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്...
Other

വാഫി കലോത്സവം നാളെ ആരംഭിക്കും; പങ്കെടുക്കരുതെന്ന് സമസ്ത, മത്സരിച്ച് പോസ്റ്റിട്ട് ലീഗ് നേതാക്കൾ

ലീഗിനെ പ്രതിസന്ധിയിലാക്കി സമസ്തയുടെ പുതിയ സ‍ർക്കുല‍ർ. കോഴിക്കോട്ട് ഈ മാസം 20, 21 ( നാളെയും മറ്റന്നാളും) തീയ്യതികളിൽ നടക്കുന്ന വാഫി കലോൽസവുമായി സഹകരിക്കരുതെന്ന് സമസ്ത പോഷകസംഘടനകൾക്ക് നിർ‍ദ്ദേശം നൽകി. ലീഗിന്‍റെയും പാണക്കാട് കുടുംബത്തിന്‍റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഹക്കിം ഫൈസി ആദൃശ്ശേരിയാണ് കലോൽസവത്തിന്‍റെ സംഘാടക‍ന്‍. വാഫി കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നി‍ർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കത്തതിനെച്ചൊല്ലിയാണ് തർക്കം. ലീഗാണ് ആദൃശ്ശേരിക്ക് പിന്നിലെന്നാണ് സമസ്ത കരുതുന്നത്. എന്നാൽ സമസ്തയുടെ വിലക്ക് മാനിക്കാതെ സാദിഖലി തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ, അബ്ബാസലി തങ്ങൾ റശീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പാണക്കട്ടെ ഭൂരിഭാഗം പേരും കലോത്സവത്തിന് ആശംസ നേർന്ന് പോസ്റ്റിട്ടു. കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം മുതൽ, ലീഗിന്റെയും മുഴുവൻ പോഷക സംഘടനകളുടെയും ചെറുതും വ...
error: Content is protected !!