Tag: handbag

വിമാന യാത്രയില്‍ ഇനി പുതിയ ഹാന്റ് ബാഗേജ് ചട്ടം ; കൈയ്യില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രം, വലുപ്പത്തിനും നിയന്ത്രണം
National

വിമാന യാത്രയില്‍ ഇനി പുതിയ ഹാന്റ് ബാഗേജ് ചട്ടം ; കൈയ്യില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രം, വലുപ്പത്തിനും നിയന്ത്രണം

കോഴിക്കോട് : ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിമാന യാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്നതാണ് പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങള്‍. രാജ്യത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രീ എംബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക് പോയിന്റുകളിലെ യാത്രക്കാരുടെ ആധിക്യം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം. പുതിയ ബാഗേജ് പോളിസി നടപ്പാക്കാന്‍ നിര്‍ദേശിച്ച് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗവും സിഐഎസ്!എഫും നേരത്തെ തന്നെ വിമാന കമ്ബനികള്‍ക്ക് അറിയിപ്പ് കൊടുത്തിരുന്നു. ഇതനുസരിച്ച് യാത്രക്കാര്‍ക്ക് വിമാനത്തിനകത്തേക്ക് കൊണ്ടുപോകാവുന്ന ഹാന്റ് ബാഗേജായി ഇനി മുതല്‍ ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂ. ഇതിന്റെ ഭാരം ഏഴ് കിലോഗ്രാമായാണ് നിജപ്പെടുത്തിയിരിക്കുന്നതെങ്കിലും ഉയര്‍ന്ന ക്ലാസുകളില്‍ ചില ...
error: Content is protected !!