മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍
മഞ്ചേരി : മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ഹെഡ് ക്ലര്‍ക്ക് ആയ കണ്ണൂര്‍ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാനാണ് ബിജു 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം മാര്‍ക്ക് ചെയ്ത നോട്ട് യഹ്യ ഹെഡ് ക്ലര്‍ക്കിന് കൈമാറി. ഇതിനിടെയാണ് വിജിലന്‍സ് ബിജുവിനെ കൈയോടെ പൊക്കിയത്. ആദ്യം 5000 രൂപ ചോദിച്ചെങ്കിലും പിന്നീട് 3500 രൂപയാക്കി ചുരുക്കുകയായിരുന്നു. ഏഴ് മാസം മുമ്പാണ് ബിജു മഞ്ചേരിയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്.
ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖ്, ഇന്‍സ്പെക്ടര്‍മാരാ...