ഭരണസമിതി അറിയാതെ തിരൂരങ്ങാടിയിൽ മാലിന്യം കൊണ്ടുപോകുന്നതിനുള്ള കരാർ ഇരട്ടി തുകക്ക് മറ്റൊരു ഏജൻസിക്ക് നൽകിയെന്ന്
തിരൂരങ്ങാടി നഗരസഭയില്‍ ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന കരാര്‍ മാറ്റി നല്‍കിയതിനെ ചൊല്ലി വിവാദം. ഇതുവരെ മാലിന്യങ്ങള്‍ കൊണ്ടു പോയിരുന്ന ഏജന്‍സിയെ മാറ്റി പകരം മറ്റൊരു ഏജന്‍സിക്ക് നല്‍കിയതാണ് വിവാദമായത്. മാത്രമല്ല, നിലവിലെ ഏജന്‍സിക്ക് നല്‍കിയിരുന്ന തുകയുടെ ഇരട്ടിയിലേറെ തുകയാണ് പുതിയ ഏജന്‍സിക്ക് നല്‍കുന്നത്. നഗരസഭ ഭരണ സമിതിയെ അറിയിക്കാതെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പുതിയ കരാര്‍ നല്‍കിയത്. പുതിയ ഏജന്‍സി ഒരു ലോഡ് മാലിന്യങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഭരണ സമിതി അറിയുന്നതെന്നതാണ് കൗതുകം. അതേ സമയം, നഗരസഭാധ്യക്ഷന്‍ ഇതിന് മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിച്ച് ഒപ്പു വെപ്പിച്ചതാണെന്നാണ് ഭരണസമിതി പറയുന്നത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/HjIezOzQ5qlHzkErrCmArF
പ്ലാസ്റ്റിക്, ചെരിപ്പ്...