Thursday, July 17

ജോലിക്കിടെ യുവാവ് ദുബായിൽ ഷോക്കേറ്റ് മരിച്ചു

മരണം ഈ മാസം നാട്ടിലേക്ക് പോകാനിരിക്കെ

ദുബയ്: മലയാളി യുവാവ് ദുബായിൽ

ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവർണിയിൽ വീട്ടിൽ അജ്‌മൽ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്‌് വരികയായിരുന്നു ഇദ്ദേഹം. ബുധനാഴ്‌ചയാണ് സംഭവം. കപ്പലിലെ വർക് ഷോ പ്പിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഒന്നര വർഷം മുമ്പ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് അജ്‌മൽ നാട്ടിൽ വന്നത്.

ഈ മാസം 30ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്‌ലഹ, അഫീന, നിഷ.

വാർത്തകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq?mode=r_t

error: Content is protected !!