Friday, December 26

Tag: Hiflul quran

15 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മന:പാഠം ഓതി ശ്രദ്ധേയനായി പതിനൊന്നുകാരന്‍
Other

15 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മന:പാഠം ഓതി ശ്രദ്ധേയനായി പതിനൊന്നുകാരന്‍

തിരൂരങ്ങാടി: 15 മണിക്കൂര്‍ സമയം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ 30 ജുസ് മനഃപാഠം ഓതി മമ്പുറം ഹിഫ്‌ള് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് അനസ് വിളയില്‍ ശ്രദ്ധേയനായി .ഞായറാഴ്ച രാവിലെ 6:40 ന് തുടങ്ങി തിങ്കളാഴ്ച പ്രഭാതസമയം 1:31 നായിരുന്നു മനഃപാഠം ഓതല്‍ പൂര്‍ത്തീകരിച്ചത്. 15 മണിക്കൂര്‍ കൊണ്ടാണ് ഈയൊരു സദുധ്യമം മുഹമ്മദ് അനസ് നിര്‍വഹിച്ചത്.വെറും 7 മാസം കൊണ്ട് ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തീകരിക്കുകയും നിലവില്‍ ദാറുല്‍ഹുദ സെക്കന്ററി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അനസ് അബ്ദുസ്സലാം ബദ്രി, ആയിഷ എന്നിവരുടെ മകനാണ്.ദാറുല്‍ഹുദ സെക്രട്ടറി യു, ഷാഫി ഹാജി, എംകെ ജാബിര്‍ അലി ഹുദവി, പികെ അബ്ദു നാസര്‍ ഹുദവി, കെപി ജാഫര്‍ കൊളത്തൂര്‍, മമ്പുറം ഹിഫ്‌ള് കോളേജ് ഉസ്താദുമാരായ ഹാഫിള് ഐനുല്‍ ഹഖ് ഉസ്താദ്, ഹാഫിള് ജൗഹര്‍ ഹുദവി, ഹാഫിള് ഷബീര്‍ അലി ഹുദവി, ശുഐബ് ഹുദവി എന്നിവര്‍ സന്നിഹിതരായിരുന്നു....
error: Content is protected !!