Saturday, July 11

Tag: Higher secondary result

പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി തെയ്യാല സ്കൂൾ വിദ്യാർഥി
Education

പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി തെയ്യാല സ്കൂൾ വിദ്യാർഥി

തിരൂരങ്ങാടി : പ്ലസ് ടൂ പരീക്ഷയിൽ ഫുൾ മാർക്ക് നേടി തെയ്യാലിങ്ങൽ എസ് എസ് എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി. നന്നമ്പ്ര സ്വദേശി ഹരികൃഷ്ണൻ ആണ് 1200 മാർക്ക് നേടി വിജയിച്ചത്. സയൻസ് ഗ്രൂപ്പ് ആയിരുന്നു. മൂന്നിയൂർ ഹൈസ്കൂളിൽ നിന്ന് വിരമിച്ച അനിൽകുമാർ, നന്നമ്പ്ര എസ് എൻ യു പി സ്കൂൾ അധ്യാപിക സ്മിത എന്നിവരുടെ മകനാണ്. ഹരികൃഷ്ണനെ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീൻ കുട്ടി മാസ്റ്റർ വീട്ടിലെത്തി അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജു, പിടിഎ പ്രസിഡണ്ട് എൻ വി മൂസക്കുട്ടി, മാനേജർ പി മുഹമ്മദ് റാഫി എന്നിവർ അനുമോദിച്ചു....
error: Content is protected !!