Monday, August 31

Tag: higher secondary school exam

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു
Kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കും. ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും രണ്ടാംവര്‍ഷ പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിര്‍ണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കും....
ഹയര്‍സെക്കന്ററി ഫലം : സേ പരീക്ഷ, ഇംപ്രൂവ്‌മെന്റ് ; 15 വരെ അപേക്ഷിക്കാം
Kerala

ഹയര്‍സെക്കന്ററി ഫലം : സേ പരീക്ഷ, ഇംപ്രൂവ്‌മെന്റ് ; 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഉപരിപഠന യോഗ്യത നേടാനാകാത്തവര്‍ക്കുള്ള സേവ് എ ഇയര്‍ (സേ) പരീക്ഷയ്ക്കും മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 15 വരെ അപേക്ഷിക്കാം. ജൂണ്‍ 12 മുതല്‍ 24 വരെയാണു പരീക്ഷ. സേ പരീക്ഷ മുഴുവന്‍ വിഷയങ്ങളിലും (6 പേപ്പര്‍) എഴുതാം. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒരു വിഷയത്തിലേ പറ്റൂ. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പെടുക്കല്‍ എന്നിവയ്ക്ക് 14 വരെ അപേക്ഷ നല്‍കാം. സ്‌കൂള്‍ വഴിയാണ് ഫീസ് അടച്ച് അപേക്ഷ നല്‍കേണ്ടത്....