Tag: Home

താനൂര്‍ ബോട്ട് ദുരന്തത്തില്‍ 11 പേര്‍ മരിച്ച കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ പ്രവൃത്തി ആരംഭിച്ചു
Information

താനൂര്‍ ബോട്ട് ദുരന്തത്തില്‍ 11 പേര്‍ മരിച്ച കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ പ്രവൃത്തി ആരംഭിച്ചു

പരപ്പനങ്ങാടി : താനൂര്‍ ബോട്ട് അപകടത്തില്‍ പതിനൊന്ന് പേര്‍ മരിച്ച പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിനുള്ള 2 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനകളോടെ നിര്‍വഹിച്ചു. ഭാര്യയും കുട്ടികളും മരിച്ച സെയ്തലവിക്കും സിറാജിനുമാണ് വീട്. സെയ്തലവിക്ക് മുന്‍പേ വീടിന് തറയിട്ടിരുന്നു. സെയ്തലവിയുടെ വീടിന്റെ കട്ടില വെക്കലും സിറാജിന്റ വീടിന്റെ ശിലാസ്ഥാപനവുമാണ് നിര്‍വഹിച്ചത്. മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്‍.എ, ജില്ല ഉപാധ്യക്ഷന്‍ പി.എസ്.എച്ച് തങ്ങള്‍, ബ്രീസ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്...
Information

ഫരീദക്ക് ആശ്വാസമായി തീരസദസ്സ് ; പ്രളയത്തില്‍ തകര്‍ന്ന് വീട് പുനര്‍നിര്‍മിക്കും

പൊന്നാനി : പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായാണ് വെളിയങ്കോട് 18-ാം വാര്‍ഡ് സ്വദേശി മേത്തനാട്ട് ഫരീദ മുഹമ്മദ് പൊന്നാനി മണ്ഡലം തീരസദസ്സിലെത്തിയത്. പരാതി കേട്ട് വിഷയത്തില്‍ ഉടനടി പരിഹാരം കാണാന്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി. 2017ലാണ് ഫിഷറീസ് വകുപ്പ് നല്‍കിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് വെള്ളത്തില്‍ മുങ്ങുകയും രണ്ടായി പിളര്‍ന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തു. വിഷയത്തില്‍ വീട് പുനര്‍ നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് തീരസദസ്സിലെത്തി മന്ത്രിയെ കണ്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഫരീദയുടെ വീട് വാസയോഗ്യമാക്കി നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ...
Feature, Information

ഉള്ളണത്തെ സ്നേഹ ഭവനങ്ങൾ സമർപ്പിച്ചു.

പരപ്പനങ്ങാടി:നിർധന കുടുംബങ്ങൾക്ക് ഉള്ളണത്തെ ഒരു സഹോദരൻ നിർമിച്ചു നൽകിയ അഞ്ച് സ്നേഹ ഭവനങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ കുടുംബങ്ങൾക്ക് സമർപ്പിച്ചു. ഉള്ളണം എടത്തിരുത്തിക്കടവിനടുത്ത് 16.5 സെൻ്റ് സ്ഥലം വാങ്ങിയാണ് കാൻസർ, കിഡ്‌നി രോഗങ്ങളാൽ മരണപ്പെട്ടവരുടെ ആശ്രിതർ ഉൾപ്പെടുന്ന നിർധന കുടുംബങ്ങൾക്ക് വേണ്ടിയാണ് മനോഹരമായ വീടുകൾ ഒരുങ്ങിയത്. സമർപ്പണ ശേഷം നടന്ന സ്നേഹ സംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘടാനം ചെയ്തു. സി.എൻ ഇബ്രാഹിംകുട്ടി ഹാജി അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. മഹല്ല് ഖത്വീബ് അബ്ദുറഹീം ബാഖവി, നിയാസ് പുളിക്കലകത്ത്, സമദ് തയ്യിൽ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് എസ്.എം.കെ തങ്ങൾ പരപ്പനങ്ങാടി, ഹംസ ദാരിമി, റാസി ബാഖവി, ജാഫർ ഫൈസി, മുനിസിപ്പൽ കൗൺസിലർ ടി കാർത്തികേയൻ, കെ.പി ഷാജഹാൻ, യാക്കൂബ് കെ ആല...
Feature, Information

കാളിയുടെ വീടിന് സംരക്ഷണഭിത്തി കെട്ടും: അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്

കിഴിശ്ശേരി മുടലാക്കൽ മണ്ണാറക്കുന്നിൽ താമസിക്കുന്ന കാളിക്ക് ഇനി മനസമാധനത്തോടെ വീട്ടിൽ കിടന്നുറങ്ങാം. റോഡിന് മുകൾ ഭാഗത്തായുള്ള വീടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മുറ്റം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത് മൂലം വീടും അപകടാവസ്ഥയിലായി. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായപ്പോൾ ഇവിടെ നിന്നിരുന്ന മരവും ശുചിമുറിയും പൊളിച്ചുനീക്കി. തുടർന്ന് റോഡിൽ നിന്ന് സംക്ഷണഭിത്തി കെട്ടി വീടിന്റെ അപകടാവസ്ഥ മാറ്റാൻ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരവധി അപേക്ഷകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും എസ്.സി വിഭാഗത്തിലുള്ള രണ്ട് വീടുകൾ മാത്രമാണ് ഇവിടെയുള്ളതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. മഴക്കാലമാകുന്നതോടെ ഏതു സമയത്തും വീട് ഉൾപ്പെടെ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ...
Feature

ബിരിയാണി-ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ ഹംസക്കോയയുടെ കുടുംബത്തിന് സിപിഎമ്മിന്റെ സ്‌നേഹവീട്

വള്ളിക്കുന്ന് : കുറ്റിക്കാട്ട് ഹംസക്കോയയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ കമ്മറ്റി. വീട് സിപിഐഎം മലപ്പുറം ജില്ലകമ്മറ്റി മെമ്പര്‍ വി.പി. സോമസുന്ദരന്‍ കുടുംബത്തിന് സമര്‍പ്പിച്ചു. ബിരിയാണി ചാലഞ്ചിലൂടെയും ന്യൂസ് പേപ്പര്‍ ചാലഞ്ചിലൂടെയുമാണ് വീട് നിര്‍മാണത്തിന് ആവശ്യമായ തുക പാര്‍ട്ടി കണ്ടെത്തിയത്. ചടങ്ങില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ നരേന്ദ്രവ് , ടി പ്രഭാകരന്‍, പി.വിനീഷ് ഋഷികേശ്, എന്നിവര്‍ സംസാരിച്ചു. എല്‍സി സെക്രട്ടറി വിനയന്‍ പാറോല്‍ സ്വാഗതവും ശശീന്ദ്രന്‍ എം നന്ദിയും പറഞ്ഞു. ...
Feature

നീലിയമ്മക്ക് ആശ്വാസം; വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാം

പെരിന്തല്‍മണ്ണ : വൈദ്യതി ലൈന്‍ മാറ്റാത്തത് മൂലം വീട് നിര്‍മാണം നിലച്ച നീലിക്ക് ഇനി ആശ്വസിക്കാം. പെരിന്തല്‍മണ്ണ താലൂക്ക് അദാലത്തിലാണ് നീലിയുടെ പരാതിക്ക് പരിഹാരമായത്. ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയാക്കാനുള്ള തടസ്സമാണ് അദാലത്തില്‍ പരിഹരിച്ചത്. മുതുകുറുശ്ശി ചേങ്ങോടത്ത് വടക്കേകരപറമ്പിലാണ് നീലിയും മകള്‍ സരസ്വതിയും താമസിക്കുന്നത്. മൂന്ന് സെന്റ് ഭൂമിയില്‍ കാലപ്പഴക്കം ചെന്ന പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണമാണ് വൈദ്യതി ലൈന്‍ മൂലം തടസ്സപ്പെട്ടത്. പടവ് പൂര്‍ത്തിയാക്കിയ നിലയിലാണ് നിലവില്‍ വീടുള്ളത്. 11 കെവി ലൈന്‍ മാറ്റുന്നതിന് ചെലവ് വഹിക്കാന്‍ കഴിയാതിരുന്ന നീലി അദാലത്തില്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച മന്ത്രി ആന്റണി രാജു നടപടിയെടുക്കാന്‍ കെ എസ് ഇ ബിയോട് ആവശ്യപ്പെട്ടു. പഴയ വീടായിരുന്ന ...
Feature, Information

തിരൂരില്‍ 10 കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനമൊരുങ്ങുന്നു

തിരുര്‍ : എസ് എസ് എം പോളിടെക്‌നിക് പിന്‍വശം കോഹിനൂര്‍ ഗ്രൂപ്പ് സൗജന്യമായി നല്‍കിയ 40 സെന്റ് ഭൂമിയില്‍ അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് ഒരുക്കുന്ന വിടുകളുടെ കട്ടിലവെക്കല്‍ നടന്നു ആദ്യ ഘട്ടത്തില്‍ ഒരുങ്ങുന്ന 5 വീടുകളുടെ കട്ടില വെക്കല്‍ ചടങ്ങാണ് ഇന്ന് നടന്നത്. കോഹിനൂര്‍ നാഷാദ് ചെയര്‍മാനും മുജിബ് താനാളൂര്‍ കണ്‍വീനറുമായ ജനകീയ കമ്മിറ്റിയാണ് നിര്‍മാണ ചുമതല വഹിക്കുന്നത്. എസ് എസ് എം പോളിടെക്‌നിക്ക് എന്‍. എസ്. എസ്. ടെക്‌നിക്കല്‍ സെല്‍ സ്‌നേഹ ഭവനങ്ങളുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക സഹായം നല്‍കുന്നു. 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് 10 ഭവനങ്ങളും നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരുങ്ങുന്ന 5 സ്‌നേഹഭവനങ്ങളുടെ കട്ടില വെക്കല്‍ കര്‍മ്മം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിദ്ധ്യമായ പാറപ്പുറത്ത് ബാവഹാജി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍...
Information

ലൈഫില്‍ വീട് നിഷേധിച്ച അനാഥ കുട്ടികള്‍ക്ക് വീടായി

നന്നമ്പ്ര : ലൈഫ് പദ്ധതിയില്‍ വീട് നിഷേധിക്കപ്പെട്ട അനാഥ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി ഫിലോകാലിയ ഫൗണ്ടേഷന്‍. നന്നമ്പ്ര പഞ്ചായത്ത് 9- വാര്‍ഡിലെ പരേതരായ പ്രഭാകരന്‍ - രമണി ദമ്പദികളുടെ മക്കളായ രേഷ്മ, ശില്പ, കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് ചാലക്കുടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷന്‍ വീട് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. സ്ഥലം ദാനം ചെയ്ത എംസി കുഞ്ഞൂട്ടിയുടെ ആദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫിലോകാലിയ ഡയറക്ടര്‍മാരായ മാരിയോ ജോസഫ്, ജിജി മാരിയോ, എന്നിവര്‍ താക്കോല്‍ ദാനം ചെയ്തു . അച്ഛനും അമ്മയും മരിച്ചതിനാല്‍ കുടുംബമില്ല എന്ന പേരിലാണ് ലൈഫ് പദ്ധതിയില്‍ രേഷ്മ, ശില്പ, കൃഷ്ണപ്രിയ എന്നിവര്‍ക്ക് വീട് നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് എംസി കുഞ്ഞൂട്ടി ഇവര്‍ക്കായി സ്ഥലം ദാനം ചെയ്തിരുന്നു. ഈ സ്ഥലത്താണ് ഫിലോകാലിയ ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. താക്കോല്‍ധാനത്തെ ...
Feature

സ്‌നേഹ സ്പര്‍ശം ; വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ അധ്യാപകര്‍

നിര്‍ധന വിദ്യാര്‍ത്ഥിക്ക് വീടൊരുക്കാന്‍ അധ്യാപക കൂട്ടായ്മ. മൂന്നിയൂര്‍, പാറക്കാവ് കളത്തിങ്ങല്‍പാറ എ. എം. എല്‍.പി സ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മിച്ചു നല്‍കുന്നത്. വീടിന്റെ പ്ലാന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ. കെ സുധീഷ് എസ്. എസ്. ജി ചെയര്‍മാന്‍ സി. എം. കുട്ടിക്ക് കൈമാറി. വീട് നിര്‍മ്മിക്കുന്നതിലേക്കുള്ള പണം പള്ളിക്കല്‍ സി. എച്. സി. മെഡിക്കല്‍ ഓഫീസര്‍ ഷാജി അറക്കല്‍ പി. ടി. എ. വൈസ് പ്രസിഡന്റ് എം. എ. കെ ബഷീറിന് ചടങ്ങില്‍ വച്ച് കൈമാറി. സ്‌കൂളിലെ 13 ആധ്യാപകര്‍ ചേര്‍ന്നാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് എടുക്കുന്നത്. 5 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ആയിഷ ബീവി അമ്മാം വീട്ടില്‍,ഹെഡ്മാസ്റ്റര്‍ ഷാജി. ബി എന്നിവര്‍ സംബന്ധിച്ചു ...
error: Content is protected !!