ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിഗ്: സൗകര്യം നിഷേധിച്ചതിന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കുകയും ഹോട്ടലിലെത്തിയപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിന് ഹോട്ടല്‍ ഉടമയ്ക്ക് 15000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഗോ ഇബിബോ വഴി കണ്ണൂരിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത മലപ്പുറം മക്കരപറമ്പ് സ്വദേശി അരുണാണ് ഹോട്ടലിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2019 ഡിസംബര്‍ 12 ലേക്കായി നവംബര്‍ മാസത്തിലാണ് 637 രൂപ അടച്ച് അരുണ്‍ മുറി ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരം സൗജന്യ ബ്രേക്ക് ഫാസ്റ്റും ഹോട്ടല്‍ ഉറപ്പു നല്‍കിയിരുന്നു. ഡിസംബര്‍ 12 ന് രാത്രി ഹോട്ടലിലെത്തിയ അരുണിനോട് ബുക്ക് ചെയ്ത നിരക്കില്‍ മുറി അനുവദിക്കാനാവില്ലെന്നും 1300 രൂപ വാടകയായും 80 രൂപ ബ്രേക്ക് ഫാസ്റ്റിനായും നല്‍കിയാല്‍ മാത്രമേ മുറി അനുവദിക്കാനാവൂ എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഈ തുക പരാതിക്കാരന്‍ നല്‍കി....