ഹയര്‍സെക്കന്ററി ഫലം : സേ പരീക്ഷ, ഇംപ്രൂവ്‌മെന്റ് ; 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഉപരിപഠന യോഗ്യത നേടാനാകാത്തവര്‍ക്കുള്ള സേവ് എ ഇയര്‍ (സേ) പരീക്ഷയ്ക്കും മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 15 വരെ അപേക്ഷിക്കാം. ജൂണ്‍ 12 മുതല്‍ 24 വരെയാണു പരീക്ഷ. സേ പരീക്ഷ മുഴുവന്‍ വിഷയങ്ങളിലും (6 പേപ്പര്‍) എഴുതാം. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒരു വിഷയത്തിലേ പറ്റൂ.
ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പെടുക്കല്‍ എന്നിവയ്ക്ക് 14 വരെ അപേക്ഷ നല്‍കാം. സ്‌കൂള്‍ വഴിയാണ് ഫീസ് അടച്ച് അപേക്ഷ നല്‍കേണ്ടത്.
...