ദാറുൽഹുദ സമ്മേളനം: കര്‍മഗോദയിലേക്ക് 176 യുവ പണ്ഡിതര്‍ കൂടി
ദാറുല്‍ഹുദായുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 24-ാം ബാച്ചിലെ 176 യുവപണ്ഡിതരാണ് മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങി കര്‍മഗോദയിലേക്കിറങ്ങിയത്. ഇതോടെ ഹുദവി ബിരുദാദരികൾ 2602 ആയി.ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ നിന്ന് 40, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസിലെ 30, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹിലെ 25, അഖീദ ആന്‍ഡ് ഫിലോസഫിയിലെ 22, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യനിലെ 37, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിലെ 22 ബിരുദധാരികള്‍ക്കാണ് ഹുദവി പട്ടം നല്‍കിയത്. ഇതില്‍ 17 പേര്‍ വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കിയത്. ഖുര്‍ആന്‍ പഠന വിഭാഗത്തില്‍ ...