Tag: Hudawi cource

235 പണ്ഡിതര്‍ക്ക് ഹുദവി ബിരുദത്തിന് ദാറുല്‍ഹുദാ സെനറ്റില്‍ അംഗീകാരം
Other

235 പണ്ഡിതര്‍ക്ക് ഹുദവി ബിരുദത്തിന് ദാറുല്‍ഹുദാ സെനറ്റില്‍ അംഗീകാരം

ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പന്ത്രണ്ട് വര്‍ഷത്തെ പഠന കോഴ്‌സും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും പൂര്‍ത്തിയാക്കിയ 25-ാം ബാച്ചിലെ 235 യുവപണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വാഴ്‌സിറ്റിയില്‍ ചേര്‍ന്ന സെനറ്റ് യോഗം നിര്‍ദേശം നല്‍കി. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ദാറുല്‍ഹുദായുടെ പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രപ്രദേശ്, കര്‍ണാടക ഓഫ് കാമ്പസുകളിലും കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യു.ജി കോളേജുകൡും നടത്തിയ അക്രഡിറ്റേഷന്റെ ഫലവും യോഗത്തില്‍ പ്രഖ്യാപിച്ചു. വാഴ്‌സിറ്റി കാമ...
error: Content is protected !!