Tag: ib officer’s death

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം ; സുകാന്തിന്റെ പൂട്ടി കിടന്ന വീട്ടില്‍ പൊലീസ് പരിശോധന, ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെത്തി
Malappuram

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം ; സുകാന്തിന്റെ പൂട്ടി കിടന്ന വീട്ടില്‍ പൊലീസ് പരിശോധന, ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെത്തി

എടപ്പാള്‍ : തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ ഇമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ തിരുവനന്തപുരം പേട്ട പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒളിവിലുള്ള സുകാന്തിന്റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സുകാന്തിന്റെ കുടുംബം വീടുപൂട്ടി താമസം മാറിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയ അന്വേഷണസംഘം, കുടുംബം അയല്‍വീട്ടില്‍ ഏല്‍പിച്ചുപോയ താക്കോല്‍ വാങ്ങി വീടു തുറന്നു പരിശോധിക്കുകയായിരുന്നു. സുകാന്തിന്റെ മുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ടു തകര്‍ത്തു നട...
error: Content is protected !!