Monday, August 18

Tag: Ice cream

ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12കാരന്‍ മരിച്ച സംഭവം ; കൊലപാതകമെന്ന് സംശയം, പിതാവിന്റെ സഹോദരി കസ്റ്റഡിയില്‍
Information

ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12കാരന്‍ മരിച്ച സംഭവം ; കൊലപാതകമെന്ന് സംശയം, പിതാവിന്റെ സഹോദരി കസ്റ്റഡിയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12 വയസുകാരന്‍ മരിച്ചത് കൊലപാതകമെന്ന് സംശയം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോളായിരുന്നു മരണം. സംഭവത്തില്‍ പിതാവിന്റെ സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ്‌ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛര്‍ദ്ദി അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്ട്ടം റിപ്പോര്‍ട്ടിലാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നെന്ന നിര്‍ണ്ണായക കണ്ടെത്തലുകള്‍ ഉണ്ടായത്. ഐസ്‌ക്രീമില്‍ മനപൂര്‍വ്വ...
error: Content is protected !!