Tag: Idbi kottakkal branch

കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായി : ബാങ്ക് നഷ്ടപരിഹാരം നല്‍കണം- ജില്ലാ ഉപഭോക്തൃകമ്മീഷന്‍
Other

കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായി : ബാങ്ക് നഷ്ടപരിഹാരം നല്‍കണം- ജില്ലാ ഉപഭോക്തൃകമ്മീഷന്‍

മലപ്പുറം : കെട്ടിടത്തിനു തീ പിടിച്ച്  ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായ സംഭവത്തില്‍ കാരണക്കാരായ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി സാബിറ ബോധിപ്പിച്ച ഹരജിയിലാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കുന്നതിന് ഐ.ഡി.ബി.ഐ. കോട്ടക്കല്‍  ബ്രാഞ്ചിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി പറഞ്ഞത്. പരാതിക്കാരി ബാങ്കില്‍നിന്നും 13,75,000 രൂപ കടമെടുക്കുകയും യഥാ സമയം   തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ പണയപ്പെടുത്തിയ ആധാരം യഥാ സമയം  തിരിച്ചു നല്‍കിയില്ല.    ബാങ്കില്‍  വരുന്ന  ആധാരം  ഉള്‍പ്പെടെയുള്ള  വിലപ്പെട്ട രേഖകളെല്ലാം  മുംബെയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ഹോള്‍ ഡിംഗ് സ്ഥാപനത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും തീപിടുത്തം കാരണമാണ് രേഖ നല്‍കാനാവാത്തതെന്നുമാണ് ബാങ്ക് അറിയിച്ചത്. തീ ...
error: Content is protected !!