Tag: illegal quarries

അനധികൃത ക്വാറികൾക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്
Malappuram

അനധികൃത ക്വാറികൾക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്

മഞ്ചേരി : ഏറനാട് , പെരിന്തൽമണ്ണ താലൂക്കുകളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ് . പെരിന്തൽമണ്ണ സബ് കലക്ട്ടരുടെ നിർദ്ദേശത്തെ തുടർന്ന് പരിശോധന നടത്തി . ആനക്കയം വില്ലേജിൽ പ്രവർത്തിച്ച അനധികൃത ക്വാറിക്കെതിരെ കേസെടുത്തു . കട്ടിങ് യന്ത്രം , ജെ സി ബി , ലോറി എന്നിവക്ക് പിഴ ഈടാക്കി . മേൽമുറി വില്ലേജിൽ നടത്തിയ പരിശോധനയിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു . ഈ ക്വാറി ഉടമകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്താൻ തീരുമാനിച്ചു . പിഴ അടക്കാത്ത ക്വാറി ഉടമകളുടെ സ്വത്തുക്കൾ റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്യും . ജപ്തി നടപടിക്ക് ശേഷവും ലേലം നടന്നില്ലെങ്കിൽ ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോട്ടിങ് ലാൻഡുകളാക്കി മാറ്റുമെന്നും ഏറനാട് തഹസിൽദാർ എം . മുകുന്ദൻ പറഞ്ഞു ....
error: Content is protected !!