‘സെക്കുലര്‍ ഇന്ത്യാ റാലി’ ; ഐഎംസിസി ജിദ്ദയില്‍ ലോഗോ പ്രകാശനം നടത്തി
മെയ് 26ന് ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി കോഴിക്കോട് നടത്തുന്ന സെക്കുലര്‍ ഇന്ത്യ റാലിയുടെ ലോഗോയുടെ സൗദിതല പ്രകാശനം ജിദ്ദയില്‍ നടന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണ പരിപാടിയില്‍ ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ട് സാദിഖലി തുവ്വൂരിന് നല്‍കിക്കൊണ്ട് നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം നിര്‍വഹിച്ചു. ജിദ്ദ കമ്മറ്റി പ്രസിഡണ്ട് ഷാജി അരിരമ്പ്രത്തൊടി അധ്യക്ഷനായി.
ചടങ്ങില്‍ ടിഎംഎ റഊഫ്, സലാഹ് കാരാടന്‍, സാദിഖലി തുവ്വൂര്‍, നസീര്‍ വാവ കുഞ്ഞ്, കബീര്‍ കൊണ്ടോട്ടി, നാസര്‍ ചാവക്കാട്, ദിലീപ് താമരകുളം, സിഎച്ച് ബഷീര്‍, അന്‍വര്‍ വടക്കാങ്ങര, കുഞ്ഞി മുഹമ്മദ് കൊടശേരി, ഹനീഫ ബര്‍ക, എഎം അബ്ദുല്ലകുട്ടി, മന്‍സൂര്‍ വണ്ടൂര്‍, എപി അബ്ദുല്‍ ഗഫൂര്‍, എംഎം അബ്ദുല്‍ മജീദ്, മൊയ്തീന്‍ ഹാജി തിരൂരങ്ങാടി, സിഎച്ച് അബ്ദുല്‍ ജലീല്‍, ലുഖ്മാന്‍ തിരുരങ്ങാടി, സദഖത്ത് സഞ്ചേരി കടലുണ്ടി, ഇബ്രാഹിം വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു....