Tag: Indian embassy

അബ്ദുൽ റഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു
Gulf

അബ്ദുൽ റഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയ ധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് ...
Local news

ഇരട്ടപ്പെരുമ കാണാൻ സമ്മാനവുമായി ഇന്ത്യൻ എംബസി ലയ്സൺ ഓഫീസർ എത്തി

ഏ ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഇരട്ടകൾക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ അബൂദാബി ഇന്ത്യൻ എംബസി ലയ്സൺ ഓഫീസർ എത്തി. 20 ജോഡി ഇരട്ടകളുടെ നേതൃത്വത്തിൽ നടന്ന റാലി ശ്രദ്ധേയമായത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലയ്സൺ ഓഫീസർ മുഹമ്മദലി പത്തൂർ ഇരട്ടകൾക്ക് സമ്മാനവുമായി എത്തിയത്. സ്വാതന്ത്ര്യ ദിന സംഗമത്തിൽ മുഖ്യാതിഥിയുമായി. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലിയാഖത്തലി, പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ്, മാനേജർ മംഗലശ്ശേരി കുഞ്ഞിമൊയ്തീൻ, പ്രധാനാധ്യാപിക എം റഹീമ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലിയാഖത്തലി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് അധ്യക്ഷത വഹിച്ചു.ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്, കെ.കെ ഹംസക്കോയ, പി ഇ നൗഷാദ്, എന്നിവർ സംസാരിച്ചു.വിദ്യാർഥികൾ ഒരുക്കിയ ദണ്ഡിയാത്രയുടെ ദൃശ്യ പുനരാവിഷ്കാരവും അരങ്ങേറി.എൻ. നജീമ, പി.ഇസ്മായിൽ, പി.ഇർഷാദ്, സി.നജീ...
Other

മലയാളികൾ ഉൾപ്പെടെ 1500 വിദ്യാർഥികൾ ട്രെയിൻ മാർഗം ഉക്രയിൻ അതിർത്തിയിൽ എത്തി

യുക്രൈനിൽ സബൂർസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റി യിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് യുക്രെയ്ൻ അതിർത്തിയിൽ എത്തിയത്. ഉസ്‌ഹൊറത് അതിർത്തിയിലാണ് എത്തിയത്. 1473 വിദ്യാർഥികളിൽ പകുതിയും പെണ്കുട്ടികളാണ്. ഇതിൽ 500 പേർ മലയാളികളുമാണ്. രാത്രി 10 മണിയോടെ ബോര്ഡറിൽ എത്തിയതായി മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി പി പി ആയിഷ ജിനാൻ പറഞ്ഞു. ഇനി ഹംഗറിയിലേക്കോ സ്ലോവാക്യയിലേക്കോ ബസ് മാർഗം പോകും. അതിർത്തികളിൽ എത്താനാണ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരും കാൻസൾട്ടണ്ട് ഏജൻസി അധികൃതരുമാണ് ട്രെയിൻ യാത്ര ഒരുക്കിയത്. ട്രെയിൻ ആയതിനാൽ കുറെ പേരെ ഒന്നിച്ചു കൊണ്ടുപോകാൻ സൗകര്യമാകും. ഒറ്റക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്നത് അപകടകരമാകുമെന്ന് കാൻസ്ലറ്റൻസി പറഞ്ഞു. ഇത് വരെ ഇവിടെ അക്രമം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ആണവ നിലയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അത് ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ പെട്ടെന്ന...
error: Content is protected !!