Monday, October 13

Tag: Indian grand mufthi

മന്ത്രി രാംദാസ് അഠാവ്ല ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദർശിച്ചു
Other

മന്ത്രി രാംദാസ് അഠാവ്ല ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദർശിച്ചു

ദുബായ് : കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി രാംദാസ് അഠാവ്ല ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ദുബായ് മര്‍കസ് ഓഫീസില്‍ സന്ദര്‍ശിച്ചു. മര്‍കസിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഉടന്‍തന്നെ കോഴിക്കോട്ടെ കരന്തൂര്‍ മര്‍കസ് നേരിട്ട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് യുഎഇ ഭരണകൂടം അസ്ഹാബ് അല്‍ ഹിമം എന്ന ബഹുമതി നല്‍കി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന നയങ്ങളെ കാന്തപുരം പ്രശംസിച്ചു. സമാനമായ പദ്ധതികള്‍ ഇന്ത്യയിലും നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് നിര്‍ദേശിച്ചു. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സാമൂഹിക നീതിയും സൗഹൃദവും ഉറപ്പാക്കുന്നതാണെന്ന് കാന്തപുരം ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് മതവിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്...
Other

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം; കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

മലപ്പുറം: മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക വിമാനത്തില്‍ രാവിലെ 8.17നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സമസ്ത നേതാക്കളായ ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങി പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും കാന്തപുരം ഉസ്താദിനെ സ്വീകരിച്ചു. ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാരന്തൂര്‍ മര്‍കസിലേക്ക് ആനയിച്ചു. സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ മ...
error: Content is protected !!