ഇന്തോ-അറബ് ബന്ധങ്ങൾ അക്കാദമിക മേഖലയിൽ കൂടുതൽ സജീവമാക്കുക: അന്താരാഷ്ട്ര കോൺഫറൻസ്
തേഞ്ഞിപ്പലം: ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങൾ അക്കാദമിക മേഖലയിൽ കൂടുതൽ സജീവമാക്കണമെന്ന് ഇന്തോ-അറബ് റിലേഷൻസ് അന്താരാഷ്ട്ര കോൺഫറൻസ് ആവശ്യപ്പെട്ടു. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല ലീഗ് ഓഫ് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല എന്നിവരുമായി സഹകരിച്ച് നടത്തിയ കോൺഫറൻസ് അവസാനിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന കോൺഫറൻസ് ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രൊഫ.ടി.എ അബ്ദുൽ മജീദ് അധ്യക്ഷനായി. അലീഗഢ് സർവകലാശാല മലപ്പുറം ഡയറക്ടർ ഡോ. ഫൈസൽ കെ.പി മാരിയാട് ആമുഖ പ്രഭാഷണം നടത്തി. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പ്രമേയ പ്രഭാഷണം നിർവഹിച്ചു.കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായി.
ഡോ. അബ്ദുറഹ്‌മാൻ അരീഫ് അൽ മലാഹിമി ജ...