കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് ചെറുമുക്കിലെ 5 വിദ്യാർത്ഥികൾക്ക്
തിരൂരങ്ങാടി:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന 2021-22 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് ചെറുമുക്കിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. സാങ്കേതിക രംഗത്തെ വിദ്യാര്‍ത്ഥകളെ പ്രോത്സാഹിപ്പിക്കുന്ന ടെക് അസിസ്റ്റ അക്കാദമിയിലെ ഫസീഹ് മുസ്ഥഫ പൊക്കാശ്ശേരി അന്‍ഷിഫ് റഹ്മാന്‍ പങ്ങിണിക്കാടന്‍, മഞ്ഞളാംപറമ്പില്‍ അഫല്‍, മാട്ടുമ്മല്‍ അഫ്‌നാന്‍, എറപറമ്പന്‍ ബാസില്‍ എന്നിവരാണ് അര്‍ഹരായത്.
ഫാക്ടറിയില്‍ ഉപയോഗിക്കുന്ന ചെറു വാഹനം വഴി ഫാക്ടറി കളില്‍ അപകടവും തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് സാധാരണ കാഴ്ചയാണ്. അതിന് പകരം ഒരു റോബോട്ട് വെച്ച് അതിനു മുന്നിലെത്തിയ തടസ്സം ഉണ്ടെങ്കില്‍ അതിനെ മറികടന്നു ആ പാതയില്‍ തന്നെ തുടര്‍ന്ന് ആ വാഹനത്തിന് മുന്നോട്ട് പോകാന്‍ കഴിയുന്ന ആശയമാണ് ഫസീഹ് മുസ്ഥഫ അവതരിപ്പിച്ചത്.
വൈറസ് ബാധിതരായ രോഗികളുടെ അടുത്തേക്ക് നഴ്‌സുമാര്‍ പോകുമ്പോള്‍ അവര്‍ തമ്മിലുള്ള ഇടപഴകല്‍ കാ...