അന്തര്‍ദേശീയ കണ്ടല്‍ ദിനാചാരണം ; വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു
കടലുണ്ടി : ജൂലൈ 26 അന്തര്‍ദേശീയ കണ്ടല്‍ ദിനാചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറെസ്ട്രി ഡിവിഷന്‍ കോഴിക്കോടും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യുണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മറ്റിയും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ ചന്തന്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പിസി വിദ്യാര്‍ത്ഥികള്‍ക്കായി കടലുണ്ടി വള്ളിക്കുന്ന് കമ്മ്യുണിറ്റി റിസര്‍വ്വ് ഓഫീസ് പരിസരത്ത് വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പില്‍ കണ്ടല്‍ വനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്, കണ്ടല്‍ തൈകള്‍ നടീല്‍, കണ്ടല്‍ റിസര്‍വ്വ് ശുചീകരണ പ്രവര്‍ത്തികള്‍ എന്നിവ ഉള്‍പ്പെടുത്തി. സോഷ്യല്‍ ഫോറെസ്ട്രി ഉത്തര മേഖല കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ്‌സ് ആര്‍. കീര്‍ത്തി ഐഎഫ്എസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കെവിസിആര്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല...