അന്താരാഷ്ട്ര തിമിംഗലസ്രാവ് സംരക്ഷണദിനാചരണം സംഘടിപ്പിച്ചു
താനൂര്‍ : താനൂര്‍ ഗവ. റീജിയണല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്റ് മലപ്പുറം ഡിവിഷന്റെയും കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തിമിംഗലസ്രാവ് ദിനാചരണം നടത്തി. മത്സ്യബന്ധന സമയത്ത് വലയില്‍ കുടുങ്ങിയ തിമിംഗലസ്രാവിനെ സുരക്ഷിതമായി ഉള്‍ക്കടലില്‍ എത്തിച്ചു രക്ഷപ്പെടുത്തിയ താനൂരിലെ മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. താനൂര്‍ നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ സി.കെ സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി താനൂര്‍ റസിഡന്‍ഷ്യല്‍ ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി വെയില്‍ ഷാര്‍ക്ക് കണ്‍സര്‍വേഷന്‍ ഓഫ് ഇന്ത്യ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സോഷ്യല്‍ ഫോറസ്റ്റ് ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി.
സ്...