അന്താരാഷ്ട്ര തിമിംഗലസ്രാവ് സംരക്ഷണദിനാചരണം സംഘടിപ്പിച്ചു

താനൂര്‍ : താനൂര്‍ ഗവ. റീജിയണല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്റ് മലപ്പുറം ഡിവിഷന്റെയും കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തിമിംഗലസ്രാവ് ദിനാചരണം നടത്തി. മത്സ്യബന്ധന സമയത്ത് വലയില്‍ കുടുങ്ങിയ തിമിംഗലസ്രാവിനെ സുരക്ഷിതമായി ഉള്‍ക്കടലില്‍ എത്തിച്ചു രക്ഷപ്പെടുത്തിയ താനൂരിലെ മത്സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. താനൂര്‍ നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ സി.കെ സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി താനൂര്‍ റസിഡന്‍ഷ്യല്‍ ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി വെയില്‍ ഷാര്‍ക്ക് കണ്‍സര്‍വേഷന്‍ ഓഫ് ഇന്ത്യ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സോഷ്യല്‍ ഫോറസ്റ്റ് ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഫീല്‍ഡ് ഓഫീസര്‍ എന്‍.വി വിമല്‍ ലക്ഷ്മണ്‍ ക്ലാസ് നയിച്ചു. തിമിംഗല സ്രാവിന്റെ രക്ഷപ്പെടുത്തിയതിന് അനുഭവങ്ങള്‍ കെ.പി ലത്തീഫ് പങ്കുവെച്ചു. താനൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.സി അക്ബര്‍, കൗണ്‍സിലര്‍ ഹാബിദ് വടക്കയില്‍, സോഷ്യല്‍ ഫോറസ്റ്റ്ട്രി റേഞ്ച് ഓഫീസര്‍ മുഹമ്മദ് നിസാന്‍ പുളിക്കല്‍, താനൂര്‍ എസ്.ഐ ടോണി ജെ.മറ്റം, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. മുഹമ്മദ് സജീര്‍, കോഴിക്കോട് അസി.് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ എ.പി ഇംതിയാസ്, സോഷ്യല്‍ ഫോറസ്റ്റ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ കെ.എ മുഹമ്മദ് സൈനുല്‍ ആബിദീന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!