സൈക്യാട്രി ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പോടെ പിജി
മാനസിക ചികിത്സാ രംഗത്തു കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രശസ്‌ത സ്‌ഥാപനമാണ് ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സിഐപി). വെബ്സൈറ്റ്: www.cipranchi.nic.in).
ക്ലിനിക്കൽ സൈക്കോളജിയും സൈക്യാട്രിയും അനുബന്ധ സേവനങ്ങളും ധാരാളം പ്രഫഷനൽ സാധ്യതകളുള്ള മേഖലകളാണ്.
ജൂൺ രണ്ടിനു തുടങ്ങുന്ന പ്രോഗ്രാമുകളിലേക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ ജനറൽ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 1000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. ബാങ്ക് ചാർജുമുണ്ട്. അപേക്ഷയുടെ ഹാർഡ് കോപ്പി അയച്ചുകൊടുക്കേണ്ട.
ഗ്രൂപ്പ് എ
പിഎച്ച്ഡി ഇൻ ക്ലിനിക്കൽ സൈക്കോളജി: മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.ഫിൽ ഉള്ളവർക്ക് 2 വർഷം. 4 സീറ്റ്.
എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി: 55% മാർക്കോടെ സൈക്കോളജി എംഎ /എംഎസ്‌സി. പട്ടിക, പിന്നാക്ക വിഭ...