Monday, April 13

Tag: Interzone kalolsav

കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവം കോട്ടക്കലിൽ;ലോഗോ പ്രകാശനം ചെയ്തു
university

കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവം കോട്ടക്കലിൽ;ലോഗോ പ്രകാശനം ചെയ്തു

കോട്ടക്കൽ: ഏപ്രിൽ 16 മുതൽ 20 വരെ കോട്ടക്കൽ ഫാറൂഖ് ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.മാധവൻകുട്ടി വാര്യർ നിർവഹിച്ചു. 'കലൈക്കോട്ട' എന്ന പേരിലാണ് ഇൻ്റർസോൺ കലോത്സവം നടത്തപ്പെടുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ എ, ബി, സി, ഡി, എഫ് സോൺ കലോത്സവങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഇൻ്റർസോൺ കലോത്സവം നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നടന്ന കലോത്സവങ്ങളിൽ വിജയിച്ച ഒന്ന്, രണ്ട് സ്ഥാനക്കാരും അപ്പീൽ മുഖേന എത്തിയവരുമാണ് ഇൻ്റർസോൺ കലോത്സവത്തിന് യോഗ്യരായി മത്സരത്തിൽ പങ്കെടുക്കുന്നത്. അയ്യായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ ഫാറൂഖ് കോളേജിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചടങ്ങിൽ യൂണിവേഴ്സി...
error: Content is protected !!