ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിക്കുന്നു ; പ്രവാസി നിക്ഷേപത്തിലും വര്‍ധനവ്
മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (സെപ്തംബര്‍ പാദം) കഴിഞ്ഞ പാദത്തിലേതിനെക്കാള്‍ വര്‍ധനവുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (ജൂണ്‍) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 51391.43 കോടി രൂപയായിരുന്നത് രണ്ടാം പാദത്തില്‍ 52144.70 കോടി രൂപയുടെ നിക്ഷേപമുണ്ടായതായാണ് വിലയിരുത്തല്‍. പ്രവാസി നിക്ഷേപത്തിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ ജില്ലയിലെ പ്രവാസി നിക്ഷേപം 13208.89 കോടി രൂപയായിരുന്നത് 13221.23 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ജില്ലയിലെ മൊത്തം വായ്പകള്‍ 35317 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 463 കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ) 67.73 ശതമാനം ആണ്. കഴിഞ്ഞ പാദത്തില്‍ ഇത് 64.83 ശതമാനമായിരുന്നു.
ക...