Tag: Iran

ഇനി സമാധാനം ; ഇറാന്‍ – ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു ; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു
Other

ഇനി സമാധാനം ; ഇറാന്‍ – ഇസ്രായേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു ; ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് നെതന്യാഹു

കനത്തനാശം വിതച്ച 12 ദിവസത്തെ നേര്‍ക്കുനേര്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് ഇറാന്‍ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം....
Politics

ഇറാനുമേൽ ഇസ്രായേൽ കയ്യേറ്റം; ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം : മുസ്‌ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേൽ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ് .ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. https://youtube.com/shorts/GxbWw3onqKg?si=ODUQWRvnRDKBbyLa...
Other

ഇറാൻ – ഇസ്രായേൽ സംഘർഷം; ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള നിരവധി സർവീസുകൾ റദ്ദാക്കി

അബുദാബി : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമുള്ള ചില സർവീസുകൾ റദ്ദാക്കി. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്,സിറിയ സർവീസുകൾക്ക് തടസം നേരിട്ടു. നാല് രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് യുഎഇ വിമാന കമ്പനികൾ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോർദാൻ, ലെബനോൻ, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വെള്ളിയാഴ്ച റദ്ധാക്കി. അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ കൂടി റദ്ദാക്കുമെന്ന് എയർലൈനുകൾ അറിയിച്ചു. നിരവധി സർവീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് റദ്ധാക്കിയത്. ഇറാൻ, ഇന്ത്യ, അസർബൈജാൻ, ജോർജിയ, ഇറാഖ്, ജോർദാൻ, ലെബനോൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ഇറാനിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ...
Other

കാൽനടയായി ഹജ്ജിന് മക്കയിലേക്ക്; ശിഹാബ് ചോറ്റൂർ ഇറാഖിലെത്തി

മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും. ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അർത്തിയിലെ ആഫിയ സ്‌കൂളിൽ നാല് മാസത്തോളം തങ്ങിയ ശേഷ...
Other

പാകിസ്ഥാൻ വിസ അനുവദിച്ചു; ശിഹാബ് കാൽനടയായുള്ള ഹജ്ജ് യാത്ര പുനരാരംഭിക്കും

മലപ്പുറം: കേരളത്തില്‍ നിന്ന് കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഇന്ന് യാത്ര പുനരാരംഭിക്കും. പാകിസ്ഥാന്‍ വിസ അനുവദിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ പാകിസ്ഥാന്‍ ഭരണകൂടം വിസ അനുവദിച്ചതോടെ ഉടന്‍ യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 2022 ജൂൺ രണ്ടിനാണ് കോട്ടക്കൽ ആതവനാട് സ്വദേശിയായ ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു.ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്ഥാനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹ...
Other

പാകിസ്ഥാൻ കോടതി വിസ നിഷേധിച്ചു, ശിഹാബിന്റെ ഹജ്ജ് യാത്ര പ്രതിസന്ധിയിൽ; വാർത്ത വ്യാജമെന്ന് ശിഹാബ്

വാർത്ത വ്യാജമെന്ന് ശിഹാബ് ചോറ്റൂർ ലാഹോർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി മക്കയിലേക്ക് പോകുന്ന ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. വിസ അനുവദിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പാകിസ്ഥാൻ കോടതി ബുധനാഴ്ച തള്ളിയത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര ആരംഭിച്ചത്. 2023ലെ ഹജ്ജ് കർമം ചെയ്യാൻ 8,640 കിലോമീറ്റര്‍ കാൽനടയായി മക്കയില്‍ എത്തുകയാണ് ശിഹാബിന്‍റെ ലക്ഷ്യം. ജൂണ്‍ രണ്ടിന് ആരംഭിച്ച യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ലക്ഷ്യത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. വാ​ഗാ അതിർത്തി വരെ കാൽനടയായി 3000 കിലോമീറ്ററാണ് ശിഹാബ് സഞ്ചരിച്ചത്. വാ​ഗ കടക്കാൻ വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞു. തുടർന്ന് പാകിസ്ഥാനിലൂടെ നടന്നുപോകാൻ വിസ നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ശിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് എന്നയാൾ ഹർജി നൽകിയത്. നേരത്തെ സിം​ഗിൾ ബെ...
Other

പാകിസ്താന്‍ വിസ അനുവദിച്ചില്ലെന്ന വാര്‍ത്ത തെറ്റ്, സാങ്കേതിക തടസ്സം മാത്രമെന്ന് ശിഹാബ് ചോറ്റൂർ

മലപ്പുറം: കൽനടയായി മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് പോകുന്ന വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി ശിഹാബ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും ശിഹാബ് തന്‍റെ യുട്യൂബ് ചാനൽ വഴി അറിയിച്ചു. പാക്കിസ്താന്‍ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നമാണെന്നും സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിരുന്നതെന്നും തനിക്ക് ട്രാന്‍സിറ്റ് വിസയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഒരു കടലാസ് കിട്ടാനുണ്ടെന്നും അത് ലഭിച്ചാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തനിക്ക് നല്ല പിന്തുണയാണെന്നും ശിഹ...
Sports

ഭിന്നശേഷിക്കാരുടെ ലോകക്കപ്പ് ഫുട്‌ബോൾ ടീമിലേക്ക് മുന്നിയൂർ സ്വദേശിയും

തിരൂരങ്ങാടി: ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പി നുള്ള ഇന്ത്യൻ ടീമിൽ മലപ്പുറത്തുകാരൻ ഷഫീഖ് പാണക്കാടൻ ഇടം നേടി. മൂന്നിയൂർ പടിക്കൽ സ്വദേശിയായ ഷഫീഖ് (34) ആണ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. കേരള ടീമിന്റെ സെൻട്രൽ ഫോർവേഡാണ് ഷഫീഖ്. മാർച്ച് 5 മുതൽ വരെ ഇറാനിലെ കിഷ് ദ്വീപിലാണ് മത്സരം. മികവു കാട്ടുന്ന 5 രാജ്യങ്ങൾ ക്കാണ് ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത. 18 അംഗ ടീമിൽ ഷഫീഖ് മാത്രമാണ് മലപ്പുറത്തു നിന്നുള്ള താരം. സ്കൂൾ പഠനകാലത്ത് ലോറി കയറിയാണ് ഷഫീഖിന്റെ ഒരു കാല് നഷ്ടമായത്. വീട്ടിൽ ഒതുങ്ങി കൂടിയിരുന്ന ഷഫീഖ് പിന്നെ സജീവമായി. പൊതുരംഗത്തും ഭിന്ന ശേഷിക്കാരുടെ അവകാശ പോരാട്ടത്തിലും ഷഫീഖ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. മികച്ച ഫുട്ബോൾ താരമായ ഷഫീഖ് ഭിന്നശേഷിക്കാ രുടെ സംസ്ഥാന നീന്തൽ ചാംപ്യൻ കൂടിയാണ്. സാമൂ ഹിക നീതി വ...
error: Content is protected !!