മരിച്ച യുവാവിനെ പാര്‍ട്ടി അനുഭാവിയാക്കാന്‍ സിപിഎമ്മും ബിജെപിയും മരണവീട്ടില്‍ കൂട്ടയടി, ശ്മശാനത്തിലും അടി, നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ കാവലില്‍ സംസ്‌കാരം
ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ മരണവീട്ടില്‍ കൂട്ടയടി. യുവാവിന്റെ സംസ്‌കാരത്തിനായി ശ്മശാനത്തിലെത്തിയപ്പോള്‍ അവിടെയും സംസ്‌കരിക്കാനെത്തിച്ച വിറകുമേന്തി പോര്‍വിളി. ഒടുവില്‍ നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ കാവലിലാണ് സംസ്‌കാരം നടത്തിയത്. കുയിലൂരിലാണ് സംഭവം നടന്നത്.
ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി.പ്രജിത്ത് (40) മരിച്ചത്. നേരത്തേ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍ പ്രജിത്തിന്റെ കുടുംബം സി.പി.എം. അനുഭാവികളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള സഹോദരന്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും കൈയില്‍ പൂക്കള്‍ കരുതിയ...