ഐആർസിടിസി മുഖേന ബുക്ക് ചെയ്ത വിശ്രമ മുറി നൽകിയില്ല; റയിൽവേ നഷ്ടപരിഹാരം നൽകാൻ വിധി
റയിൽവേക്കെതിരെ പരാതി നൽകിയത് ചെമ്മാട് സ്വദേശി
തിരുരങ്ങാടി : ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) മൊബൈൽ ആപ് ഉപയോഗിച്ച് ബുക്ക് ചെയ്ത വിശ്രമമുറി (റിട്ടയറിങ് റും) ലഭിക്കാത്തതിന് റെയിൽവേ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe
ചെമ്മാട് സ്വദേശിയായ പാറേങ്ങൽ അനിൽ കുമാർ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസിനുള്ള ചെലവും നൽകാൻ വിധിച്ചത്.
അനിൽകുമാർ പാറേങ്ങൾ
2021 ഒക്ടോബർ 9ന്രാജസ്ഥാനിലെ കിഷങ്കർ എന്ന സ്ഥലത്തുനിന്ന് നാട്ടിലേക്കു വരാൻ ഐആർസിടിസി വെബ്സൈറ്റ് മുഖേന അനിൽ കുമാർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മുംബൈ വഴിയായിരുന്നു ടിക്കറ്റ്.കിഷങ്കർ നിന്നും കോഴിക്കോട്ടേക്ക് ആ ദിവസം നേരിട്ട് ട്രെയിൻ ലഭ്യമല്ലാത്തതിനാൽ രണ്ട് ഘട്ടമായിട്ടാണ...