Tuesday, October 14

Tag: Irfan

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി വാഹനാപകടത്തില്‍ മരിച്ചു
Accident, Crime

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി അപകടത്തില്‍പ്പെട്ട് മരിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി ഇർഫാൻ (22) ആണ് മരിച്ചത്. ജില്ലയിലെ വിവിധ മോഷണക്കേസുകളിൽ പ്രതിയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുംവഴി കോട്ടക്കലിന് അടുത്ത് വെച്ചാണ് വാഹനാപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇയാളെ കോട്ടയ്ക്കലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി തുരന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടാകുന്നത്....
error: Content is protected !!