Tag: Irigation

ജലക്ഷാമത്താൽ നെൽകൃഷി ഉണങ്ങുന്നു, വെള്ളമെത്തിക്കാൻ നടപടി തുടങ്ങി
Other

ജലക്ഷാമത്താൽ നെൽകൃഷി ഉണങ്ങുന്നു, വെള്ളമെത്തിക്കാൻ നടപടി തുടങ്ങി

നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി, മോര്യ കാപ്പ് പാടശേഖരങ്ങളിൽ 500 ഏക്കർ നെൽ കൃഷി യാണ് വെള്ളമില്ലാത്തതിനാൽ കരിഞ്ഞുണ ങ്ങുന്നത്. മോര്യകാപ്പിലെയും തോടുകളിലെയും കുഴികളിലെയും വെള്ളം വറ്റിയതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കടുത്ത വേനലും ആയതോടെ വയൽ വീണ്ടു കീറിയിരിക്കുകയാണ്. ബാക്കിക്കയം തടയണ തുറന്നാൽ ഈ ഭാഗത്തേക്ക് വെള്ളമെത്തും. കര്ഷകരുടെ ആവശ്യം പരിഗണിച്ച് റവന്യൂ, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു കര്ഷകരുടെ പ്രയാസം നേരിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 10 സെന്റീമീറ്റർ ഷട്ടർ തുറക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഷട്ടർ തുറക്കാനെതിയപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികളുടെ പ്രതിഷേധം കാരണം തുറക്കാൻ പറ്റിയില്ല. ഇതേ തുടർന്ന് കലക്റ്ററുടെ നിർദേശപ്രകാരം തഹസിൽദാറും മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും നടത്തിയ ചർച്ചയിൽ കര്ഷകരുടെ ആവശ്യപ്രകാരം 4 കിലോമീറ്റർ ദൂരത...
error: Content is protected !!