കാലിക്കറ്റ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
തേഞ്ഞിപ്പലം : മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 - 25 വര്‍ഷത്തെ കായികപുരസ്‌കാരങ്ങളില്‍ മൂന്നിലും ഒന്നാമതായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. ഓവറോള്‍ വിഭാഗത്തില്‍ 2981 പോയിന്റും വനിതാ - പുരുഷ വിഭാഗങ്ങളില്‍ യഥാക്രമം 1157, 1724 പോയിന്റുകളും കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് മേധാവിത്വം. വിജയികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കൊടകര സഹൃദയ കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വനിതാവിഭാഗത്തില്‍ തൃശ്ശൂര്‍ വിമലാ കോളേജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കോളേജുകള്‍ക്ക് ഒരുലക്ഷം, എഴുപത്തയ്...