Sunday, August 17

Tag: Iringavoor

തിരൂർ സ്വദേശിയായ യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു
Obituary

തിരൂർ സ്വദേശിയായ യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു

വളാഞ്ചേരി : യുവാവ് വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്ന് ചാടി മരിച്ചു. തിരൂർ ഇരിങ്ങാവൂർ നെല്ലിക്കാട്ടിൽ പ്രഭാകരന്റെ മകൻ സ്വരാജ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി രാത്രി 8 നും 9 നും ഇടയിൽ വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പർ തൂണിന് മുകളിൽ നിന്നാണ് ചാടിയത്. മാതാവ് ധന്യ. വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരശ്ശേരി നിസാർ (32) എന്ന യുവാവ് കൊച്ചി മെട്രോ പാലത്തിന് മുകളിൽ നിന്ന് ചാടി മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് മലപ്പുറത്തും പാലത്തിൽ നിന്ന് ചാടി മരണം സംഭവിക്കുന്നത്....
Accident

ഭർത്താവിനും കുട്ടിക്കുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിടിച്ചു മരിച്ചു

തിരൂർ: ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിയിടിച്ച് മരിച്ചു. തിരൂർ പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞി ബാവയുടെ മകൾ നജ്മ (29 )യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി തിരുർ താഴെപ്പാലം പുങ്ങോട്ടുകുളത്ത് വെചായിരുന്നു അപകടം.ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽകുഞ്ഞി മൊയ്തീനും7 വയസ്സുള്ള മകനും ഒപ്പം ബൈക്കിൽ സ്വന്തം വീടായ പുറത്തൂർ മുട്ടന്നൂരിൽ നിന്നും ഭർത്താവിന്റെ വീടായ ഇരിങ്ങാവൂരിലെക്ക് വരുന്ന വഴിയിൽപുങ്ങാട്ടുകുളത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷികാനായില്ല.ഭർത്താവ് കുഞ്ഞി മൊയ്തീൻ പരിക്കുകളോടെ ചികിത്സയിലാണ്. തിരൂർ എം.ഇ.ടി സ്കൂൾ വിദ്യാർത്ഥിയായ മകൻ മുഹമ്മദ് അയാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .തിരുർ താലൂക്ക് ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടത്തിഇന്ന് ഉച്ചയോടെമുട്ട...
error: Content is protected !!