Tag: Irumbuchola aup school

ചോലയുടെ താളത്തിൽ മുത്തുവിന് പെരുന്നാൾ സുദിനം
Other

ചോലയുടെ താളത്തിൽ മുത്തുവിന് പെരുന്നാൾ സുദിനം

എ. ആർ നഗർ: ശാരീരിക വെല്ലുവിളികൾ നേരിട്ടതിനെ തുടർന്ന് വീൽചെയറിലായ മുഹമ്മദ് സഹീൽ എന്ന മുത്തുവിന്ഇന്നലെ ആഹ്ലാദത്തിന്റെ സുദിനമായിരുന്നു.ഏഴാം ക്ലാസ് വരെ പഠിച്ച ഇരുമ്പുചോല എയുപി സ്കൂളിലേക്ക് ഉമ്മയോടൊപ്പം ചക്രകസേരയിൽ വന്നെത്തിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു മുത്തുവിന്റെ മുഖത്ത് . എല്ലാ വർഷവും സ്കൂൾ വാർഷിക സമയത്ത് സന്ദർശകനായിരുന്ന മുത്തു ഇന്നലെ എത്തിയത് വിശിഷ്ടാതിഥിയായിട്ടായിരുന്നു.ഈ വർഷം ഏപ്രിൽ 9, 10 തീയതികളിൽ നടക്കുന്ന 'ഓളം' ചോലയുടെ താളം 65-ാംവാർഷികാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും പൂർവ്വ അധ്യാപക -വിദ്യാർത്ഥി മഹാസംഗമത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായി 2007-2008 ഏഴാം ക്ലാസ് ബാച്ച് ഒരുക്കിയ ഗാനോപഹാരം തീം സോങ് റിലീസിംഗിൻ്റെ ഭാഗമായിട്ടാണ് മുത്തു ക്യാമ്പസിൽ എത്തിയത്.രക്ഷിതാക്കളും മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും മുത്തുവിനെ സ്കൂളിലേക്ക് സ്വീകരിച്ചു.പ്രശസ്ത ഗായിക മെഹറിൻ ഗാനോപഹ...
Local news

ഇരുമ്പുചോല എ.യു.പി സ്കൂളിൽ ചാന്ദ്രദിനാചരണം വേറിട്ട പഠനാനുഭവമായി

എ ആർ നഗർ: സ്കൂൾ ഗ്രൗണ്ടിൽ കൂറ്റൻ റോക്കറ്റ് മാതൃക ഒരുക്കിയും ബഹിരാകാശ യാത്രികർ വന്നിറങ്ങി കുശലാന്വേഷണ സംഗമമായതും ഇരുമ്പുചോല എ.യു.പി സ്കൂളിലെ ചാന്ദ്രദിനാചരണം വിദ്യാർഥികൾക്ക് വേറിട്ട പഠനാനുഭവമായി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയതിൻ്റെ ഓർമ്മ പുതുക്കൽ പുത്തൻ പഠനാനുഭവമാക്കാൻ അധ്യാപകരും കുട്ടികളും സ്കൂൾ മുറ്റത്ത് വിദ്യാർഥി മതിൽ തീർത്താണ് കൂറ്റൻ റോക്കറ്റ് മാതൃക ഒരുക്കിയത് നൂറടിയോളം വലുപ്പത്തിലാണ് റോക്കറ്റ് മാതൃക തീർത്തത്. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/D1HOPq66clPHLbWjQz2ZfUറോക്കറ്റ് നിർമാണം,ക്വിസ് മത്സരവും നടത്തി.റോക്കറ്റ് നിർമ്മാണത്തിൽ കെ.ഫാത്തിമ റസാന, കെ.ഫാത്തിമ സന എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.ജസ്റീന, സി.കെ ഹംറാസ് എന്നിവർ രണ്ടാം സ്ഥാനവും, യു. അഫ് ലഹ്, ഫസീഹ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടികൾ പ്രധാനാധ്യാപിക എം.റഹീമ ഉദ്ഘാടനം ചെയ്തു.ടി.ഷാഹുൽ ഹ...
Local news

മൈലാഞ്ചി മൊഞ്ചിൽ പെരുന്നാൾ ആഘോഷവുമായി ഇരുമ്പുചോല സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഇരുമ്പുചോല എ.യു.പി.സ്കൂളിൽ മൈലാഞ്ചി മൊഞ്ച് മെഹന്തി ഫെസ്റ്റ് നടത്തി. ആശംസാ കാർഡ് നിർമാണ മത്സരവും നടന്നു. പി.ടി.എ കമ്മിറ്റിഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. പരിപാടികൾ പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപിക എം.റഹീമ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.ഹംസക്കോയ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ലത്തീഫ്, നുസൈബ കാപ്പൻ, എൻ.നജീമ, വി.സലീന, പി.ഇസ്മായിൽ, നൂർജഹാൻ കുറ്റിത്തൊടി, ആയിശ ഷെയ്ഖ, എന്നിവർ സംസാരിച്ചു.യു.പി വിഭാഗംആശംസാ കാർഡ് നിർമാണ മത്സരത്തിൽ സി.കെ ഹംറാസ് ഒന്നാം സ്ഥാനം നേടി.ഹനീൻ മുഹമ്മദ് രണ്ടാം സ്ഥാനവും പി.മുഹമ്മദ് ഫലാദ് , കെ. മുഹമ്മദ് ആസിം എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.മൈലാഞ്ചിയിടൽ മത്സരത്തിൽ ഹുസ്നിയ, ഫാത്തിമ ശഫ്ന ടീം ഒന്നാം സ്ഥാനം നേടി.റഫീദ, ഫാത്തിമ ഷെറിൻ ടീം രണ്ടും, കെ. നിഹല ഫസീഹ, ഫാത്തിമ അഷ്ഫിദ ,ഫാത്തിമ ...
error: Content is protected !!