Tag: Irumbuchola aups

ഈദ് ആഘോഷം മൊഞ്ചാക്കി ഇരുമ്പുചോല എ യു പി സ്കൂൾ
Local news

ഈദ് ആഘോഷം മൊഞ്ചാക്കി ഇരുമ്പുചോല എ യു പി സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാളിൻ്റെ സന്ദേശം ആശംസകാർഡിലൂടെ കൈമാറിയും മെഹന്തി മത്സരം സംഘടിപ്പിച്ചും ഇരുമ്പുചോല എ യു പി സ്കൂളിൽ ഈദാഘോഷം കുട്ടികൾ മൊഞ്ചാക്കി. ആശംസകാർഡ് നിർമ്മാണ മത്സരവും മൈലാഞ്ചി മൊഞ്ചിൽ മെഹന്തി മത്സരവും, അമ്മയും കുഞ്ഞും മൈലാഞ്ചിയിടൽ മത്സരവും ആഘോഷം കെങ്കേമമാക്കി. പി.ടി.എ യുടെ നേതൃത്വത്തിൽ സുഭിക്ഷമായ ഭക്ഷണവും ഒരുക്കിയിരുന്നു.പെരുന്നാൾ ആഘോഷം പിടിഎ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ അധ്യക്ഷനായി. പി. അബ്ദുൽ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, ജി.സുഹ്റാബി, കെ.എം എ ഹമീദ്, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽകാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ, ഫൈസൽ കാവുങ്ങൽ, ബേബി, എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾക്ക് പി.ഇ നൗഷാദ്, പി.ഇസ്മായിൽ, കെ. നൂർജഹാൻ, ഹൈഫ, എൻ.നജീമ ,എന്നിവർ നേതൃത്വം നൽകി. ...
Other

ക്രീം ബിസ്കറ്റ് കഴിച്ച എ ആർ നഗറിലെ സ്കൂൾ കുട്ടികൾക്ക് അസ്വസ്ഥത

തിരൂരങ്ങാടി : എ ആർ നഗർ ഇരുമ്പു ചോല സ്കൂളിലെ 11 വിദ്യാർഥി കൾക്ക് അസ്വസ്ഥത. ഛർദിയും വയർ വേദനയും തലവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യാഴാഴ്ച രാവിലെ സ്കൂളിൽ വെച്ചാണ് സംഭവം. 2 കുട്ടികൾ സ്കൂളിൽ ഛര്ദിച്ചതിനെ തുടർന്നാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുന്നുംപുറം കുടുംബരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. ബിസ്കറ്റ് കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പും സ്കൂൾ അധികൃതരും പറയുന്നത്. ഒരു കുട്ടി വികെ പടിയിലെ പെട്ടി കടയിൽ നിന്ന് 10 രൂപയുടെ ക്രീം ബിസ്കറ്റ് വാങ്ങിയിരുന്നു. സ്കൂളിലെത്തിയ ശേഷം ഇത് മറ്റു 10 കുട്ടികൾക്ക് വീതിച്ചു നൽകി. ഇത് കഴിച്ച നാലാം ക്ലാസിലെ ആൺകുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്കൂളിലെത്തി പരിശോധന നടത്തി. ബിസ്കറ്റിന്റെ ബാക്കി ഭാഗം പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ ഓഫിസർ ജിജി ജോണ്സണ് പറഞ്ഞു...
Local news

ഇരട്ടപ്പെരുമ കാണാൻ സമ്മാനവുമായി ഇന്ത്യൻ എംബസി ലയ്സൺ ഓഫീസർ എത്തി

ഏ ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഇരട്ടകൾക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ അബൂദാബി ഇന്ത്യൻ എംബസി ലയ്സൺ ഓഫീസർ എത്തി. 20 ജോഡി ഇരട്ടകളുടെ നേതൃത്വത്തിൽ നടന്ന റാലി ശ്രദ്ധേയമായത് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലയ്സൺ ഓഫീസർ മുഹമ്മദലി പത്തൂർ ഇരട്ടകൾക്ക് സമ്മാനവുമായി എത്തിയത്. സ്വാതന്ത്ര്യ ദിന സംഗമത്തിൽ മുഖ്യാതിഥിയുമായി. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലിയാഖത്തലി, പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ്, മാനേജർ മംഗലശ്ശേരി കുഞ്ഞിമൊയ്തീൻ, പ്രധാനാധ്യാപിക എം റഹീമ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലിയാഖത്തലി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് അധ്യക്ഷത വഹിച്ചു.ടി.ഷാഹുൽ ഹമീദ്, പി.അബ്ദുൽ ലത്തീഫ്, കെ.കെ ഹംസക്കോയ, പി ഇ നൗഷാദ്, എന്നിവർ സംസാരിച്ചു.വിദ്യാർഥികൾ ഒരുക്കിയ ദണ്ഡിയാത്രയുടെ ദൃശ്യ പുനരാവിഷ്കാരവും അരങ്ങേറി.എൻ. നജീമ, പി.ഇസ്മായിൽ, പി.ഇർഷാദ്, സി.നജീ...
Other

ഇരട്ടക്കുട്ടികളുടെ സ്വാതന്ത്ര്യദിന വിളംബര റാലി ശ്രദ്ധേയമായി

ഏ.ആർ നഗർ: രാജ്യം വജ്രജൂബിലി ആഘോഷ നിറവിൽ തിളങ്ങുമ്പോൾ ഏ ആർ നഗർ ഇരുമ്പുചോല എ.യു.പി സ്കൂളിലെ ഇരട്ട കുട്ടികളുടെ നേതൃത്വത്തിൽ നടന്ന വിളംബര റാലി ശ്രദ്ധേയമായി. സ്കൂളിലെ കൗതുക കാഴ്ച്ചയായ ഇരുപത് ജോഡി ഇരട്ടകൾ അണിനിരന്ന റാലിയാണ് വേറിട്ട കാഴ്ച്ചയായത്. ഒന്നാം ക്ലാസിലെ പി.പി ദാനിഷ, മുഹമ്മദ് ദിൽവിഷ്, രണ്ടാം ക്ലാസിലെ സി. നിഹാൽ, സി.നിഹാല, മൂന്നാം ക്ലാസുകാരായ വി.ടിഷാദിൽ, വി.ടി ഷാഹിൽ, പി.ശിഫ, പി.ശി ഫാൻ, നാലാം ക്ലാസിലെ കെ. നുഹ് മാൻ, കെ. നിഹ് മ, എം.കെ മുഹമ്മദ് സിനാൻ, എം.കെ മുഹമ്മദ് ഹനാൻ, അഞ്ചാം ക്ലാസിലെ എം.ശിഫാസ്, എം.ശിജാസ്, കെ.എസ് ഇവാന, കെ.എസ് ഇശാന, ഇ.വി ശാമിൽ, ഇ.വിശഹൽ, പി.നബഹ, പി നശ് റഹ, സി.എച്ച് അഫ്റ റിൻസിയ, അഫ്റ റിസ്മിയ, റൈഫ ശമ്പിൻ, റൈഹ ഫബിൻ, എം വി റജ, എം വി നജ, പി.ആയിശ, പി. ആദില, ആറാം ക്ലാസിലെ ടി ഹന്ന, ടി അഫ്‌ലഹ്, ടി. റസാൻ, ടി റസിലാൻ, വി.എസ് സിദ്റത്തുൽ മുൻതഹ, വി.എസ് സിബ്ഹത്തുൽ മുസ് ലിഹ, ഏഴാം ക്ലാസിലെ പി....
error: Content is protected !!